Click to learn more 👇

മുളകുപൊടിയുമായി ബൈക്കില്‍ എത്തും, രതീഷ് ലക്ഷ്യമിടുന്നത് സ്ത്രീകളെ മാത്രം; നിരവധി കേസുകളില്‍ പ്രതിയായ യുവാവ് പിടിയില്‍


കൊച്ചി: ബൈക്കിലെത്തി സ്ത്രീകളുടെ മുഖത്ത് മുളകുപൊടി എറിഞ്ഞ് മാല കവരുന്ന മോഷ്ടാവ് അറസ്റ്റിൽ. കല്ലൂർ സ്വദേശി രതീഷാണ് എളമക്കര പോലീസിന്റെ പിടിയിലായത്.

പോണേക്കര മാരിയമ്മൻ കോവിൽ പരിസരത്തും ഇടപ്പള്ളി ബൈപ്പാസ് റോഡിലും പുലർച്ചെ ബൈക്കിലെത്തി സ്ത്രീകളുടെ കണ്ണിൽ മുളകുപൊടി എറിഞ്ഞതിനും ഇയാൾക്കെതിരെ നേരത്തെ കേസ് നിലവിലുണ്ട്. വീണ്ടും മോഷണത്തിന് മുളകുപൊടിയുമായി പോകുന്നതിനിടെയാണ് പിടിയിലായത്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ 1വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും 1ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.