Click to learn more 👇

തലച്ചോർ ഓക്കേ ആണെങ്കിൽ എല്ലാം ഓക്കേയാണ് ! ഈ ശീലങ്ങള്‍ തലച്ചോറിനെ നശിപ്പിച്ചേക്കാം; പരമാവധി ഒഴിവാക്കണം


 

തലച്ചോറിന്റെ ആരോഗ്യത്തിന് പരമാവധി ഓക്സിജൻ ആവശ്യമാണ്. ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം തലച്ചോറിന്റെ ആരോഗ്യം വളരെ പ്രധാനമാണ്.

മാനസികവും ശാരീരികവുമായ എല്ലാ പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്നത് തലച്ചോറാണ്. എന്നിരുന്നാലും, നമ്മുടെ ചില മോശം ശീലങ്ങൾ തലച്ചോറിനെ നശിപ്പിക്കുന്നു. അൽഷിമേഴ്‌സ്, വിഷാദരോഗം, മസ്തിഷ്‌കാഘാതം തുടങ്ങിയ പ്രശ്‌നങ്ങൾ ഉണ്ടാകുന്നത് തലച്ചോറിന്റെ ആരോഗ്യം കുറയുന്നതിനാലാണ്.

പ്രഭാതഭക്ഷണം ഒഴിവാക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നു. ഇത് തലച്ചോറിലെ  പോഷകങ്ങളുടെ അഭാവത്തിന് കാരണമാകുന്നു. ഇത് ആത്യന്തികമായി ബ്രെയിന്‍ ഹെമറേജിലേക്ക് നയിച്ചേക്കാം. അതുപോലെ അമിതമായി ഭക്ഷണം കഴിക്കുന്നതും നല്ലതല്ല. ഇത് തലച്ചോറിലേക്കുള്ള രക്തക്കുഴലുകളിൽ സമ്മർദ്ദം വർദ്ധിപ്പിക്കുകയും മാനസികാരോഗ്യം മോശമാക്കുകയും ചെയ്യും. 

മെമ്മറി, ഭാഷ, കാഴ്ച എന്നിവ നിയന്ത്രിക്കുന്ന തലച്ചോറിന്റെ പുറം ഭാഗമാണ് കോർട്ടെക്സ്. പുകവലി കോർട്ടെക്സിന്റെ ആരോഗ്യത്തെ നശിപ്പിക്കുന്നു. ഇത് ഓർമശക്തിയെ ബാധിക്കും.

അമിതമായി പഞ്ചസാര കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതല്ല.  അമിതമായ പഞ്ചസാര തലച്ചോറിലെ കോശങ്ങളുടെ വളർച്ചയെ തടസ്സപ്പെടുത്തും.  ഇത് അൽഷിമേഴ്‌സ് സാധ്യത വർദ്ധിപ്പിക്കും.  

തലച്ചോറിന്റെ ആരോഗ്യത്തിന് പരമാവധി ഓക്സിജൻ ആവശ്യമാണ്. പക്ഷേ, ഓക്സിജനു പകരം നമ്മൾ ശ്വസിക്കുന്ന മലിനമായ വായു തലച്ചോറിന് ഹാനികരമാണ്.

 ഇത് തലച്ചോറിന്റെ പ്രവര്‍ത്തനക്ഷമത കുറയാൻ ഇടയാക്കും.  

നമ്മൾ ഉറങ്ങുമ്പോൾ, മസ്തിഷ്ക കോശങ്ങൾ സ്വയം ശുദ്ധീകരണ പ്രക്രിയയിൽ ഏർപ്പെടും. നിങ്ങളുടെ കോശങ്ങളിലെ വിഷാംശം പുറന്തള്ളുകയും കൂടുതൽ ആരോഗ്യകരമാവുകയും ചെയ്യുക ഉറങ്ങുന്ന സമയത്താണ്. ഉറക്കക്കുറവ് ഉണ്ടങ്കിൽ ഈ പ്രക്രിയ തടസ്സപ്പെടും, തലച്ചോറിലെ കോശങ്ങൾ ക്രമേണ നശിക്കും ഇത് ഓർമ്മക്കുറവ്, അൽഷിമേഴ്സ് തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകും.

 ഉറങ്ങുമ്പോൾ തല മറയ്ക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതല്ല.  ഉറങ്ങുമ്പോൾ തല മറയ്ക്കുന്നത് ഓക്സിജനേക്കാൾ കൂടുതൽ കാർബൺ ഡൈ ഓക്സൈഡ് ശ്വസിക്കാൻ ഇടയാക്കും.  ഇത് തലച്ചോറിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും.