Click to learn more 👇

ഇന്ത്യ-ശ്രീലങ്ക രണ്ടാം ഏകദിനം: പരമ്പര സ്വന്തമാക്കാൻ രോഹിത് ശർമയും സംഘവും ഇന്നിറങ്ങും


കൊൽക്കത്ത: ഇന്ത്യ-ശ്രീലങ്ക രണ്ടാം ഏകദിനം ഇന്ന് കൊൽക്കത്തയിൽ.  ഈഡൻ ഗാർഡൻസിൽ ഉച്ചയ്ക്ക് 1.30നാണ് മത്സരം.  

ജയിച്ചാൽ ഇന്ത്യക്ക് ഇന്ന് പരമ്പര സ്വന്തമാക്കാം. വിരാട് കോഹ്‌ലിയുടെ മിന്നുന്ന സെഞ്ചുറിയുടെ പിൻബലത്തിൽ ഗുവാഹത്തിയിൽ നടന്ന ആദ്യ ഏകദിനത്തിൽ ടീം ഇന്ത്യ 67 റൺസിന് വിജയിച്ചു. 

ഗുവാഹത്തിയിൽ 67 റൺസിന്റെ തോൽവിക്ക് പകരം വീട്ടാനാണ് ശ്രീലങ്ക എത്തുന്നത്.

ബംഗ്ലാദേശിനെതിരെ ഇരട്ട സെഞ്ച്വറി നേടിയ ഇഷാൻ കിഷനും തകർപ്പൻ ഫോമിലുള്ള സൂര്യകുമാർ യാദവും ടീമിലെത്തുമെന്നാണ് കരുതുന്നത്.  ക്യാപ്റ്റൻ രോഹിത് ശർമ നൽകുന്ന സൂചനകൾ പ്രകാരം ടീമിൽ മാറ്റത്തിന് സാധ്യതയില്ല. രോഹിതും ഗില്ലും കോഹ്‌ലിയും ഫോമിലായതിനാൽ റൺസിന്റെ കാര്യത്തിൽ ആശങ്ക വേണ്ട.

  

ഹാർദിക് പാണ്ഡ്യയുടെയും അക്സർ പട്ടേലിന്റെയും ഓൾറൗണ്ട് മികവും ഇന്ത്യൻ ടീമിന് കരുത്ത് പകരും. ബൗളിംഗ് നിരയും മികച്ച ഫോമിലാണ്. അതേസമയം അസ്ഥിരതയാണ് ലങ്ക നേരിടുന്ന പ്രധാന വെല്ലുവിളി. പാത്തും നിശങ്ക, ദസുൻ ഷനക, ധനഞ്ജയ ഡി സിൽവ, വനിന്ദു ഹസരംഗ എന്നിവരുടെ പ്രകടനവും ലങ്കൻ നിരയിൽ നിർണായകമാകും.