Click to learn more 👇

കണക്ക് തീര്‍ക്കാന്‍ ബ്ലാസ്റ്റേഴ്സ്; വിജയം ആവര്‍ത്തിക്കാന്‍ മുംബൈ.!


 

ഇന്ന് ഐഎസ്എല്ലിൽ തീപാറും പോരാട്ടത്തിനിറങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. രാത്രി 7.30ന് ആരംഭിക്കുന്ന മത്സരം മുംബൈ സിറ്റിയും കേരള ബ്ലാസ്റ്റേഴ്സും തമ്മിലാണ്.

മുംബൈ ഫുട്ബോൾ അരീനയിലാണ് ഈ മത്സരം. സീസണിന്റെ തുടക്കത്തിൽ ഇരുവരും കൊച്ചിയിൽ ഏറ്റുമുട്ടിയപ്പോൾ 2 ഗോളിന് മുംബൈ ജയിച്ചിരുന്നു.അത് നികത്താനാണ് ബ്ലാസ്റ്റേഴ്‌സ് ഇന്ന് ലക്ഷ്യമിടുന്നത്. 

 4 മഞ്ഞക്കാർഡ് ലഭിച്ചതിനാൽ സന്ദീപ് സിംഗിന്റെ സേവനം ബ്ലാസ്റ്റേഴ്സിന് ഇന്ന് നഷ്ടമാകും. പകരം ഖബ്രയിലോ നിഷുവോ  ഇറങ്ങുക. അതേസമയം, സസ്പെൻഷനെ തുടർന്ന് കഴിഞ്ഞ മത്സരത്തിൽ നിന്ന് വിട്ടുനിന്ന കലിയുഷ്നി ഇന്നത്തെ മത്സരത്തിൽ ആദ്യ ഇലവനിലുണ്ടാകും.

കഴിഞ്ഞ 8 മത്സരങ്ങളിൽ തോൽവി അറിയാതെയാണ് ബ്ലാസ്റ്റേഴ്‌സ്. മറുവശത്ത് മുംബൈ ഈ സീസണിൽ പരാജയപ്പെട്ടിട്ടേയില്ല. എന്നിരുന്നാലും, ഇന്നത്തെ മത്സരത്തിൽ ഇരുവരും പരാജയപ്പെട്ടാൽ അപരാജിത കുതിപ്പിന് വിരാമമാകും. അതേസമയം, ഫലം സമനിലയിലായാൽ ഇരു ടീമുകൾക്കും അപരാജിത കുതിപ്പ് തുടരാം.  

നിലവിൽ 12 മത്സരങ്ങളിൽ നിന്ന് 30 പോയിന്റുമായി മുംബൈ രണ്ടാം സ്ഥാനത്തും അത്രയും മത്സരങ്ങളിൽ നിന്ന് 25 പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് മൂന്നാം സ്ഥാനത്തുമാണ്. എന്തായാലും ജയം ആവർത്തിക്കാൻ മുംബൈയും ബ്ലാസ്റ്റേഴ്സും കച്ച കെട്ടിയിറങ്ങുമ്ബോള്‍ വാശിയേറിയ പോരാട്ടം പ്രതീക്ഷിക്കാം.