വയനാട്: കടുവയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചതിനെ തുടർന്ന് തൊണ്ടർനാട് പഞ്ചായത്തിൽ നാളെ യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചു.
കടുവയെ ഉടൻ പിടികൂടണമെന്ന് അവശ്യപെട്ടാണ് ഹർത്താൽ. മരിച്ചയാളുടെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു.
മാനന്തവാടി പുതുശേരി വെള്ളാരംകുന്ന് സ്വദേശി തോമസ് എന്ന സാലു (50) ആണ് മരിച്ചത്. സാലുവിന്റെ കൈയിലും കാലിലും കടുവ കടിച്ചു. ഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.
ഇന്ന് രാവിലെയാണ് സാലുവിനെ കൃഷിയിടത്തില്‍ വെച്ചാണ് കടുവ ആക്രമിച്ചത്. കഴിഞ്ഞ ദിവസം വെള്ളാരംകുന്നിൽ കടുവ ഇറങ്ങിയത്. സംഭവത്തെ തുടർന്ന് വനപാലകർ സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് കടുവയെ മയക്കുവെടി വെച്ച് പിടികൂടാൻ തീരുമാനമായി.