തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളായി തിളങ്ങിയ നടി. എന്നാൽ ഇപ്പോൾ സിനിമയിൽ അവസരം കുറഞ്ഞു.
ഇതോടെ സ്വന്തം ചൂടൻ ചിത്രങ്ങളും വീഡിയോകളും വിറ്റ് പണമുണ്ടാക്കുകയാണ് താരസുന്ദരി. ഒരുകാലത്ത് തെന്നിന്ത്യയിലെ മുൻനിര നായികയായിരുന്ന കിരൺ റാത്തോഡാണ് ആ താരം.
മോഹൻലാലിന്റെ വരെ നായികയായി അഭിനയിച്ചിട്ടുണ്ട് കിരൺ. ഷാജി കൈലാസ് സംവിധാനം ചെയ്ത താണ്ഡവത്തിലൂടെയാണ് കിരൺ മലയാള സിനിമയിലെത്തിയത്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിൽ കിരൺ അഭിനയിച്ചിട്ടുണ്ട്.
സിനിമയിൽ അവസരങ്ങൾ കുറഞ്ഞതോടെ സ്വന്തം ചൂടൻ ചിത്രങ്ങളും വീഡിയോകളും വിറ്റ് പണമുണ്ടാക്കുകയാണ് താരം. ഇതിനായി സ്വന്തമായി വെബ്സൈറ്റ് ഉണ്ടാക്കി കിരൺ വരുമാനം കണ്ടെത്തുന്നു. സ്വകാര്യ വീഡിയോ കോളുകളും ചാറ്റുകളും വെബ്‌സൈറ്റിൽ ലഭ്യമാണ്. ഒരു മിനിറ്റിന് 1000 രൂപയാണ് ഓഡിയോ കോളിന് ഈടാക്കുന്നത്. വീഡിയോ കോളാണെങ്കിൽ മിനിറ്റിന് 10,000 രൂപ ഈടാക്കുമെന്ന് കിരൺ പറഞ്ഞിരുന്നു.
കിരൺ റാത്തോഡിന്റെ പുതിയ ജോലിക്കെതിരെ നിരവധി പേരാണ് വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. എന്നാല് ഇതിന് വ്യക്തമായ മറുപടിയും കിരണ് നല് കുന്നുണ്ട്. തനിക്കും ജീവിക്കാൻ ആഗ്രഹമുണ്ടെന്നും ഇതൊരിക്കലും തെറ്റായ ജോലിയല്ലെന്നും താരം മറുപടി നൽകി. പുതിയ വഴിയിലൂടെ കിരണിന് മികച്ച വരുമാനം ലഭിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
2001ൽ പുറത്തിറങ്ങിയ ‘യാദേൻ’ ആയിരുന്നു കിരൺ റാത്തോഡിന്റെ ആദ്യ ചിത്രം.വിക്രം നായകനായ ജെമിനി എന്ന ചിത്രത്തിലെ നായികയായി എത്തിയതോടെയാണ് കിരൺ തെന്നിന്ത്യയിൽ പ്രശസ്തയായത്. പിന്നീട് കമൽഹാസനൊപ്പം താരം അഭിനയിച്ചു. മോഡലിംഗിൽ നിന്ന് സിനിമയിലെത്തിയ കിരൺ ഗ്ലാമർ വേഷങ്ങളാണ് കൂടുതലും കൈകാര്യം ചെയ്തത്. ഗ്ലാമർ വേഷങ്ങൾ ചെയ്യാൻ കിരണിന് യാതൊരു മടിയുമുണ്ടായിരുന്നില്ല.