Click to learn more 👇

മുല്ലപ്പൂ പറിച്ച്‌ തരാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി, സുഹൃത്തിന്‍റെ മകളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 53കാരന് 14 വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും


തൃശൂർ: മുല്ലപ്പൂ പറിച്ചു തരാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി സുഹൃത്തിന്റെ മകളെ പീഡിപ്പിച്ച കേസിൽ 53കാരന് കോടതി 14 വർഷം കഠിനതടവും 25,000 രൂപ പിഴയും വിധിച്ചു.

തൃശൂർ ചെമ്മണ്ണൂർ സ്വദേശി പൊന്നാരശ്ശേരി സുനിലിനെയാണ് തൃശൂർ ഒന്നാം അഡീഷണൽ ജില്ലാ ജഡ്ജി പി.എൻ വിനോദ് ശിക്ഷിച്ചത്.  

2011 ഒക്ടോബറിലാണ് സംഭവം. മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ പരിചയക്കാരനായ പ്രതി മുല്ലപ്പൂ പറിച്ചു തരാം എന്ന് പറഞ്ഞ് കൂട്ടികൊണ്ടുപോയി  പീടിപ്പിക്കുകയായിരുന്നു.  

കുട്ടിയുടെ മാതാപിതാക്കൾ ജോലിക്ക് പോയിരുന്നതിനാൽ വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല. പിന്നീട് സഹോദരിയുമൊത്ത് കടയിലെത്തിയ കുട്ടി വഴിയിൽ ഇയാളെ കണ്ട് പേടിച്ച് മാതാപിതാക്കളോട് കാര്യം തുറന്നുപറയുകയായിരുന്നു.  

പരാതിയിൽ ഗുരുവായൂർ പൊലീസ് കേസെടുത്തു. പ്രതി ഒളിവിൽ പോയതിനെ തുടർന്ന് വിചാരണ ഇഴഞ്ഞു നീങ്ങിയെങ്കിലും പിന്നീട് പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യമില്ലാതെ വിചാരണ പൂർത്തിയാക്കുകയായിരുന്നു.  

പിതാവിന്റെ സുഹൃത്തെന്ന നിലയിൽ വിശ്വസനീയമായ സ്ഥാനത്തിരുന്ന് നടത്തിയ പ്രതിയുടെ പ്രവൃത്തി ക്രൂരവും ഒരു പരിഗണനയുമില്ലാതെ ശിക്ഷ അർഹിക്കുന്നതുമാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു.  പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർമാരായ ലിജി മധു, കെ ബി സുനിൽകുമാർ എന്നിവർ ഹാജരായി.


മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.