യു കെയില്‍ മലയാളി നഴ്‌സ് വിനോദ യാത്രയ്ക്കിടെ മുങ്ങി മരിച്ചു. മുംബൈയിലേക്ക് കുടിയേറിയ മലയാളി കുടുംബാംഗമായ പത്തനംതിട്ട സ്വദേശി പ്രവീണ്‍ കെ ഷാജിയുടെ ഭാര്യ പ്രിയങ്ക മോഹൻ ഹാലിഗെ(29)യാണ് മരിച്ചത്.
ലങ്കാഷയര്‍ റ്റീച്ചിങ് ഹോസ്പിറ്റല്‍ സൗത്ത്പ്പോര്‍ട്ടില്‍ നഴ്‌സായിരുന്നു. ഏക മകള്‍: നൈല അന്ന പ്രവീണ്‍ (ഒന്നര വയസ്സ്). ഞായറാഴ്ച സൗത്ത് പോര്‍ട്ട് ഹോളി ഫാമിലി റോമൻ കത്തോലിക്ക ചര്‍ച്ചില്‍ ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകീട്ട് നാല് വരെ പൊതുദർശനം. സംസ്കാര ചടങ്ങുകള്‍ പിന്നീട് മുംബൈയിലെ വീട്ടില്‍ നടക്കും.