Click to learn more 👇

കോട്ടയത്ത് കന്യാസ്ത്രീ ആത്മഹത്യ ചെയ്ത നിലയില്‍


 കന്യാസ്ത്രീ ആരാധന മഠത്തിലെ മുറിയില്‍ മരിച്ചനിലയില്‍. കോട്ടയം വെളിയന്നൂർ പുതുവേലി കാഞ്ഞിരമല ആരാധന മഠത്തില്‍ ധ്യാനത്തിനായി എത്തിയ കാഞ്ഞിരപ്പള്ളി കപ്പാട് കപ്പലുമാക്കീല്‍ വീട്ടില്‍ പരേതനായ മാത്യുവിൻ്റെ മകള്‍ സിസ്റ്റർ ആൻമരിയ(51) യെയാണ്‌ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.

ഇന്നലെ പുലർച്ചെ ധ്യാനത്തിന്റെ മുന്നോടിയായ പ്രഭാത പ്രാർത്ഥനയില്‍ കാണാത്തത്തിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കിടിപ്പ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.


കഴിഞ്ഞ എട്ടാം തീയതിയാണ് സിസ്റ്റർ ആൻമരിയ ധ്യാനത്തിനായി ആശ്രമത്തില്‍ എത്തിയത്, രാമപുരം എസ്‌എച്ച്‌ ഒ, പാലാ ഡിവൈഎസ്പി, ഫോറൻസിക് വിഭാഗം, വിരലടയാള വിദഗ്ധരുടെ സാന്നിധ്യത്തില്‍ മൃതദേഹം ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി .


മാതാവ് മേരി ഇലഞ്ഞി മണ്ണികുറ്റി കുടുംബാംഗം. സഹോദരങ്ങള്‍: ലിജോ, കവിത,മായ

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക