Click to learn more 👇

ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം, വ്യാജ കാര്‍ഡ് ഉണ്ടാക്കിയാല്‍ രജിസ്ട്രേഷന്‍ റദ്ദാക്കും'; സുരക്ഷിത ഭക്ഷണമാണ് ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി


 

തിരുവനന്തപുരം: ഹെൽത്ത് കാർഡില്ലാത്ത ഹോട്ടൽ ജീവനക്കാരെ ഫെബ്രുവരി ഒന്നു മുതൽ ജോലി ചെയ്യാൻ അനുവദിക്കില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്.

സുരക്ഷിത ഭക്ഷണമാണ് ലക്ഷ്യമെന്നും സംസ്ഥാനത്ത് പരിശോധന ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു. വ്യാജ ഹെൽത്ത് കാർഡ് ഉണ്ടാക്കിയാൽ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യനില സാധാരണ നിലയിലാണ്.  സംഭവത്തിൽ ഹോട്ടലിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തിട്ടുണ്ട്.  തുടർനടപടികൾ സ്വീകരിക്കുന്നതിന് ആവശ്യമായ പരിശോധന നടത്താൻ ഭക്ഷ്യസുരക്ഷാ വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.  അതിനനുസരിച്ചുള്ള നടപടികൾ കമ്മീഷണർ സ്വീകരിച്ചിട്ടുണ്ട്.'

ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ജോലി ചെയ്യുന്ന എല്ലാവർക്കും ഹെൽത്ത് കാർഡ് നിർബന്ധമാക്കി. ഫെബ്രുവരി ഒന്നു മുതൽ ഹെൽത്ത് കാർഡില്ലാത്ത ജീവനക്കാരുള്ള സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ അനുവദിക്കില്ല.  

ഹെൽത്ത് കാർഡ് വ്യാജമായി നൽകിയാൽ രജിസ്ട്രേഷൻ റദ്ദാക്കാൻ മെഡിക്കൽ കൗൺസിൽ നടപടി സ്വീകരിക്കും. തൊഴിൽ വകുപ്പുമായി ചേർന്ന് ജീവനക്കാർ താമസിക്കുന്ന സ്ഥലങ്ങളിൽ പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്. അവിടുത്തെ  വൃത്തിയും സാഹചര്യങ്ങളും പരിശോധിക്കും. ഹെൽത്ത് ഇൻസ്പെക്ടർമാർക്ക് പ്രത്യേക പരിശീലനം നൽകും,'' മന്ത്രി പറഞ്ഞു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.