Click to learn more 👇

കെഎസ്ആ‍ര്‍ടിസി ബസ്സിൽ നിന്നും ഡീസൽ മോഷ്ടിച്ച ഡ്രൈവര്‍ കൊല്ലത്ത് പിടിയിൽ


കൊല്ലം: കൊല്ലത്ത് കെഎസ്ആർടിസി ബസിൽ നിന്ന് ഡീസൽ മോഷ്ടിച്ച ഡ്രൈവർ അറസ്റ്റിൽ. കിളികൊല്ലൂർ സ്വദേശി സലീമിനെയാണ് കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെയാണ് പ്രതി 10 ലിറ്റർ ഡീസൽ മോഷ്ടിച്ചത്.  

സലീം ബസിൽ നിന്ന് ഡീസൽ മോഷ്ട്ടിക്കുന്നത് കണ്ട സഹപ്രവർത്തകൻ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. അസിസ്റ്റന്റ് ക്ലസ്റ്റർ ഓഫീസറുടെ പരാതിയിൽ കൊല്ലം ഈസ്റ്റ് പോലീസ് കേസെടുത്തു.


മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.