Click to learn more 👇

14കാരിയെ തട്ടിക്കൊണ്ടു പോയി; വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; പ്രതിക്ക് എട്ട് വര്‍ഷം തടവ്, പിഴ

 


തിരുവനന്തപുരം: പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവിന് എട്ടുവർഷം കഠിനതടവും 25,000 രൂപ പിഴയും.

നെട്ടയം കൃഷ്ണഭവനിൽ ലാൽ പ്രകാശിനാണ് (29) ശിക്ഷ.  തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതിയുടേതാണ് വിധി.  പിഴയടച്ചില്ലെങ്കിൽ ഒന്നര വർഷം കൂടി തടവ് അനുഭവിക്കണം. പിഴ ഇരയ്ക്ക് നൽകണമെന്നും ഉത്തരവിൽ പറയുന്നു.

കേസിൽ 26 സാക്ഷികളെ വിസ്തരിച്ചു. 21 രേഖകളും 19 തൊണ്ടിമുതലുകളും ഹാജരാക്കി.

2013 മേയ് മൂന്നിനാണ് കേസിനാസ്പദമായ സംഭവം. ഒമ്പതാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്. പ്രതിയുടെ സുഹൃത്തിന്റെ വീട്ടിലായിരുന്നു കുട്ടി താമസിച്ചിരുന്നത്. ഇവിടെവെച്ച് പീഡിപ്പിക്കപ്പെട്ടു.

വീട്ടുകാരുമായി ബന്ധപ്പെടാനോ പുറത്തുപോകാനോ കുട്ടിയെ അനുവദിച്ചില്ല.  വീട്ടുകാർ പലയിടത്തും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല തുടർന്ന് പേട്ട പോലീസിൽ പരാതി നൽകി.  അതിനിടെ, രണ്ടാഴ്ച കഴിഞ്ഞ് കുട്ടി മറ്റൊരു ഫോണിൽ നിന്ന് അമ്മയെ വിളിച്ചു.  തുടർന്ന് പേട്ട പോലീസും വീട്ടുകാരും എത്തി കുട്ടിയെ വീട്ടിൽ നിന്ന് രക്ഷപ്പെടുത്തി.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.