Click to learn more 👇

ഫേസ്ബുക്കിലെ കാമുകനെ തേടി സ്വീഡിഷ് യുവതി യു പിയില്‍ എത്തി, ഹിന്ദു ആചാരപ്രകാരം വിവാഹം കഴിച്ചു; വീഡിയോ കാണാം


ലഖ്‌നൗ: പ്രണയം പിടിമുറുക്കിയാൽ ആരും ദൂരമോ സമയമോ നോക്കില്ല എന്നതിന്റെ തെളിവാണ് ക്രിസ്റ്റൻ ലീബർട്ട് എന്ന സ്വീഡിഷ് പെൺകുട്ടിയുടെ പ്രവൃത്തി.

ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട യുപി സ്വദേശിയെ വിവാഹം കഴിക്കാൻ സ്വീഡനിൽ നിന്ന് ഇന്ത്യയിലേക്ക് വരികയായിരുന്നു ക്രിസ്റ്റൻ ലീബർട്ട്.  ഉത്തർപ്രദേശിലെ ഇറ്റായില്‍ താമസിക്കുന്ന പവൻ കുമാറുമൊത്താണ് യുവതി ജീവിതത്തിൽ ഒന്നായത്.

2012ൽ ഫെയ്‌സ്ബുക്കിലൂടെയാണ് ക്രിസ്റ്റനും പവനും ആദ്യമായി കണ്ടുമുട്ടുന്നത്.കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇരുവരും ഹിന്ദു ആചാരപ്രകാരം വിവാഹിതരായത്.  വിവാഹ ആഘോഷങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.  ബി.ടെക് ബിരുദധാരിയായ പവൻ കുമാർ  എൻജിനീയറായി ജോലി ചെയ്യുന്നു.




മലയാളി സ്പീക്ക്സ്‌ ഓൺലൈൻ 1വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും 1ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.