പ്രമുഖ ബ്രാൻഡായ LG തങ്ങളുടെ ടിവിയുടെ ക്ലാരിറ്റി ചെക്ക് ചെയ്യാൻ വേണ്ടി ഒരു പ്രാങ്ക് ഷോപ്പ് സംഘടിപ്പിക്കുന്നു. ഇതിനുവേണ്ടി ഒരു ഇന്റർവ്യൂ റൂമിന്റെ ജനാലയുടെ ഭാഗത്ത് ടിവി സെറ്റ് ചെയ്യുന്നു. ഒറ്റനോട്ടത്തിൽ ജനാല എന്ന് തോന്നിക്കുന്ന തരത്തിലാണ് ടിവി സെറ്റ് ചെയ്തു വെച്ചിരിക്കുന്നത്.
ഇൻറർവ്യൂവിൽ വരുന്നവരുടെ മാറ്റങ്ങളും അവർക്കുണ്ടാകുന്ന ഇമോഷൻസും ഒപ്പിയെടുക്കാൻ പല ക്യാമറകളും റൂമിൽ സെറ്റ് ചെയ്തു വെക്കുന്നു. ഇനിയാണ് പ്രാങ്ക് ഷോ ശരിക്കും ആരംഭിക്കുന്നത്. ഇൻറർവ്യൂ നടക്കുന്ന സമയത്ത് ടിവിയിൽ ഉൽക്ക പതിക്കുന്ന ഒരു കാഴ്ച വരുന്നു. എന്നാൽ ഇത് ശരിക്കും ജനലിന്റെ പുറത്ത് നടക്കുന്ന കാഴ്ചയാണെന്ന് വിശ്വസിച്ച് ഇൻറർവ്യൂവിന് വരുന്നവർ ആശങ്കാകുലരാകുന്നത് വീഡിയോയിൽ കാണാം.
പെട്ടെന്നുതന്നെ ഇൻറർവ്യൂ എടുക്കുന്ന ആൾ റൂം വിട്ട് ഓടുകയും മറ്റേയാളെ റൂമിനുള്ളിൽ ഇട്ട് പൂട്ടുകയും ചെയ്യുന്നു പെട്ടെന്ന് തന്നെ റൂമിലെ ലൈറ്റ് പോവുകയും ചെയ്യുന്നു. എല്ലാത്തരത്തിലും ഈ ഷോ ശരിക്കും ഏറ്റു എല്ലാവരും നല്ല രീതിയിൽ പേടിച്ചു. ചിലർ ഇതിനെ നല്ല രീതിയിൽ എടുത്തെങ്കിലും മറ്റുചിലർ ചൂടായിട്ടാണ് പുറത്തു പോയിരിക്കുന്നത്. വീഡിയോ കാണാം.