ബിസിനസുകാരനായ ഇയാൾ കുട്ടിയുടെ അമ്മയുടെ സുഹൃത്താണ്.
പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 2018 മുതൽ നിരവധി തവണ കാറിലും വീട്ടിലും പീഡിപ്പിക്കപ്പെട്ടതായാണ് പരാതി. കുട്ടിയുടെ അമ്മ തന്നെയാണ് പ്രതിക്ക് എല്ലാവിധ സഹായവും നൽകിയത്.
പതിനൊന്നുകാരിയുടെ നഗ്നചിത്രങ്ങളും വീഡിയോകളും യഹിയയ്ക്ക് നൽകിയതിനാണ് അമ്മയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഈ യുവതി ഗൾഫിലേക്ക് കടന്നതായാണ് റിപ്പോർട്ട്. പോലീസ് കേസെടുത്തതിനെ തുടർന്ന് യഹിയ ഒളിവിൽ പോയി. നേരത്തെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. തുടർന്ന് പോലീസിൽ കീഴടങ്ങുകയായിരുന്നു.