Click to learn more 👇

കല്ലുകയറ്റിവന്ന ലോറി കാറിനു മേലേക്ക് മറിഞ്ഞു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു | വീഡിയോ


 

കൊല്ലം: മീയന്നൂരില്‍ കല്ലുമായി വന്ന ലോറി കാറിനു മുകളിലേക്ക് മറിഞ്ഞു.  ലോറിയിലും കാറിലുമുള്ള യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.

കാറിൽ രണ്ട് യാത്രക്കാരും ലോറിയിൽ ഡ്രൈവറും ഉണ്ടായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

ചൊവ്വാഴ്ച രാവിലെ 11.30ന് മിയന്നൂർ കവലയിലാണ് സംഭവം. സമീപത്തെ റോഡിൽ നിന്ന് കാർ മുന്നോട്ട് പോകുന്നതിനിടെ അമിത വേഗത്തിലെത്തിയ ലോറി വെട്ടിമാറ്റാൻ ശ്രമിക്കുകയായിരുന്നു.  ഇതോടെ നിയന്ത്രണം വിട്ട ലോറി കാറിന് മുകളിലേക്ക് വീഴുകയായിരുന്നു. കല്ലുകൾ നിറച്ച് പോവുകയായിരുന്ന ലോറിയാണ് മറിഞ്ഞത്. അപകടത്തിൽ കാർ പൂർണമായും തകർന്നു.

ആദ്യം രണ്ട് ലോറികൾ അമിത വേഗത്തിൽ പോകുന്നത് കാണാം. ഇതിനു പിന്നാലെ വന്ന ലോറി കാറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ മറിഞ്ഞു.  കല്ല് കയറ്റി അമിതവേഗതയിൽ വരുന്ന ലോറികൾക്കെതിരെ നാട്ടുകാർ നേരത്തെ തന്നെ പരാതി ഉന്നയിച്ചിരുന്നു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.