അഞ്ചടിച്ച് എംബാപ്പെ, റെക്കോര്‍ഡ്; മെസിയില്ലാതെ ഇറങ്ങിയിട്ടും പി എസ് ജിക്ക് വമ്പന്‍ വിജയം
PSG VS PAYS DE CASSEL MATCH HIGHLIGHTS
പാരീസ്: ഫ്രഞ്ച് കപ്പ് പോരാട്ടം പിഎസ്ജിക്ക് വമ്പൻ ജയം. പേസ് ഡി കാസലിനെ എതിരില്ലാത്ത ഏഴ് ഗോളുകൾക്കാണ് പിഎസ്ജി തകർത്തത്.
സൂപ്പർ താരം കൈലിയൻ എംബാപ്പെ അഞ്ച് ഗോളുകൾ നേടിയ മത്സരത്തിൽ നെയ്മറും കാർലോസ് സോളറുമാണ് മറ്റ് രണ്ട് ഗോളുകൾ നേടിയത്. സൂപ്പർ താരം മെസ്സി മത്സരത്തിൽ കളിച്ചിരുന്നില്ല. 24ന് നടക്കുന്ന പ്രീ ക്വാർട്ടറിൽ മാഴ്സെയാണ് പിഎസ്ജിയുടെ എതിരാളി.