Click to learn more 👇

ഞാന്‍ കുറച്ച് ഓവറാണ് എന്ന് എനിക്ക് അറിയാം; അവസരം നല്‍കിയിട്ട്, പിന്നീട് അഡ്ജസ്റ്റ്‌മെന്റ്‌; ഇലക്യ മനസ് തുറക്കുന്നു


 

മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഇലക്യക്ക് അമ്മയെ നഷ്ടമായത്. ഞാൻ എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് അച്ഛൻ മറ്റൊരാളെ വിവാഹം കഴിച്ചത്. കുട്ടിക്കാലം മുതൽ ഞാൻ ഒറ്റയ്ക്ക് ജീവിച്ചതിനാൽ എന്റെ ജീവിതം തീരുമാനിക്കുന്നത് ഞാനാണെന്ന് വിശ്വസിച്ചു. ടിക് ടോക് വീഡിയോകളിലൂടെ ഗ്ലാമറിലൂടെ ശ്രദ്ധേയയായ ഇലക്യ ഷക്കീലയ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് തന്റെ ജീവിതത്തെക്കുറിച്ച് തുറന്ന് പറഞ്ഞത്.



തമിഴ് സിനിമാ ലോകത്തേയും സോഷ്യൽ മീഡിയയേയും കുറിച്ച് അറിയുന്നവർക്ക് ഇലക്യയെ പരിചയപ്പെടുത്താൻ പ്രത്യേകിച്ച് ആമുഖമൊന്നും ആവശ്യമില്ല.  

ടിക് ടോക് വീഡിയോകളിലൂടെയാണ് ഇലക്യ ഈ രംഗത്തേക്ക് എത്തുന്നത്. അമിതമായ എക്സ്പോഷർ കാരണം നിരവധി വിവാദങ്ങൾ നടി നേരിട്ടിട്ടുണ്ട്. എന്നാൽ ടിക് ടോക്കിലെ ഗ്ലാമർ വേഷങ്ങളിലൂടെയാണ് താൻ സിനിമയിലെത്തിയതെന്ന് ഇലക്യ പറയുന്നു. ഷക്കീലയ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് താൻ എന്തുകൊണ്ടാണ് ഇങ്ങനെയായതെന്ന് നടി തുറന്ന് പറഞ്ഞത്.



ഞാൻ മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ അമ്മ മരിച്ചു. ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ അച്ഛൻ വേറെ കല്യാണം കഴിച്ചു.  അതിനു ശേഷം ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായി. ഒന്നും പഠിക്കാൻ കഴിയാതെ വന്നപ്പോഴാണ് ഞാൻ ചെന്നൈയിൽ വന്നത്. അതിനുശേഷം ടിക് ടോക്ക് വീഡിയോകൾ എല്ലാം ചെയ്തു 



ജോലി തേടി നേരെ കോയമ്പത്തൂരിലേക്ക് പോയി. അവിടെ അയ്യായിരം രൂപയ്ക്ക് ഒരു കമ്പനിയിൽ ജോലി നോക്കി. ചെന്നൈയിൽ പോയാൽ നല്ല ശമ്പളം കിട്ടുമെന്ന് സുഹൃത്ത് പറഞ്ഞതനുസരിച്ചാണ് ഞാൻ ചെന്നൈയിലെത്തിയത്. ആ സമയത്താണ് ടിക് ടോക്ക് വീഡിയോകൾ നിർമ്മിക്കുന്നത്. കൂടുതൽ ലൈക്കുകളും കമന്റുകളും വരാൻ തുടങ്ങിയപ്പോൾ എനിക്ക് അതിൽ താൽപ്പര്യം തോന്നി.



എന്റെ എക്സ്പോഷർ കാരണം ആളുകൾ ടിക് ടോക്കിലെ എന്റെ വീഡിയോകളിലേക്ക് വരുമെന്ന് എനിക്കറിയാമായിരുന്നു. പക്ഷെ അപ്പോഴേക്കും എന്റെ ജീവിതം എന്റെ ഇഷ്ടം പോലെ ജീവിക്കാം എന്ന തീരുമാനത്തിൽ ഞാൻ എത്തിയിരുന്നു.  ആ സാഹചര്യത്തിലാണ് സുഹൃത്ത് വഴി സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റ് വേഷം ലഭിച്ചത്. അങ്ങനെയാണ് അഭിനയരംഗത്തേക്ക് വന്നത്. ഞാൻ സിനിമയിൽ വന്നത് എന്റെ ഗ്ലാമർ ടിക് ടോക് വീഡിയോസ് കാരണമാണ്.



എനിക്ക് തന്നെ അറിയാം, ഞാൻ കുറച്ചു ഓവറാണ് ചെയ്യുന്നത് എന്ന്. പക്ഷേ എന്നെപ്പോലെ ഒരു മികച്ച സിനിമാ നടി വേഷം ധരിച്ചാൽ നിങ്ങൾ ഗ്ലാമർ റാണി എന്നാണ് അവരെ വിളിക്കുന്നത്. ഞാൻ ചെയ്താൽ നീ എന്തിനാ ഇങ്ങനെ ആഴിച്ചിടുന്നത് എന്നും, ചോദിക്കാനും പറയാനും വീട്ടിൽ ആരുമില്ലേ? ഇങ്ങനെ ഉള്ള ചോദ്യങ്ങൾ ഉയരും ഇതാണ് സമൂഹത്തിലെ വേർതിരിവ്. എനിക്ക് ഇത് സഹിക്കാൻ പറ്റുന്നില്ല

സ്‌കൂൾ കാലഘട്ടത്തിൽ എനിക്ക് പ്രണയ ബന്ധങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ എനിക്ക് ആരോടും അങ്ങനെ തോന്നുന്നില്ല. വിവാഹം കഴിച്ച് സ്ഥിരതാമസമാക്കണമെന്ന ആഗ്രഹവുമില്ല.  ജീവിതം എന്നെ എവിടെ കൊണ്ടുപോയാലും പിന്തുടരാനാണ് ഇപ്പോൾ തീരുമാനം. ജീവിതത്തിൽ വലിയ പ്രതീക്ഷകളൊന്നുമില്ല. സിനിമ എന്ന ആഗ്രഹം ഉണ്ടായിരുന്നു, എന്നാൽ ഇപ്പോൾ അവസരം കിട്ടിയാൽ ചെയ്യാം എന്ന നിലയിലേക്ക് മാറിയിരിക്കുന്നു.



സിനിമയിൽ അവസരം ലഭിച്ചതിന് ശേഷം ഒരുപാട് മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അവസരം കൊടുത്തിട്ട്, പിന്നെ അഡ്ജസ്റ്റ്മെന്റ് ചോദിച്ച്, അതിന് തയ്യാറാവാതെ, അവസരം നഷ്ടമാകുന്നു.  ഇത്തരമൊരു സംഭവം ഏറെ വിവാദമായിരുന്നു. ഒന്നോ രണ്ടോ സിനിമകൾ മാത്രമേ ഞാൻ ചെയ്തിട്ടുള്ളൂ.  അതിനുശേഷം അവസരങ്ങളൊന്നും വന്നിട്ടില്ല.

 എന്റെ മാറിടം ഇന്‍ഞ്ചക്ഷന്‍ ചെയ്തും ടാബ് ലെറ്റ്‌സ് എടുത്തും ആണോ ഇങ്ങനെ ആയത് എന്ന് പലരും ചോദിക്കുന്നത്  പക്ഷേ അങ്ങനെയല്ല.  ഇത് പാരമ്പര്യമാണ്.  അമ്മയ്ക്കും അമ്മൂമ്മയ്ക്കും അങ്ങനെ തന്നെയായിരുന്നു. ശരീരം മെലിഞ്ഞാലും ഇങ്ങനെ തന്നെ ഇരിക്കും. 

 മൂന്ന് നാല് വർഷമായി എന്റെ ജീവിതത്തിൽ നടന്ന വിവാദങ്ങളിൽ നിന്ന് പുറത്തുവരാൻ എനിക്ക് രണ്ട് വർഷമെടുത്തു. ആലോചിച്ചപ്പോൾ എന്തിനാണ് ഈ ഇൻഡസ്ട്രിയിലേക്ക് വന്നത്?  എന്ന് തോന്നി പക്ഷേ ഗ്ലാമറസ് ആയതിൽ എനിക്ക് ഒട്ടും കുറ്റബോധം തോന്നുന്നില്ല.  ഇപ്പോള്‍ ഇത് എന്റെ നിലനില്‍പ്പാണ്- ഇലക്യ പറഞ്ഞു


  മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.