വാഷിംഗ്ടൺ: അമേരിക്കയുടെ ആകാശത്ത് ചാരപ്പണി നടത്താൻ ഉപയോഗിച്ചതെന്ന് കരുതുന്ന ചൈനീസ് ബലൂൺ അമേരിക്ക വെടിവെച്ചിട്ടു.
അമേരിക്കൻ സൈന്യം ഇത് മിസൈൽ ഉപയോഗിച്ച് തകർക്കുകയായിരുന്നു.
പ്രസിഡന്റ് ജോ ബൈഡൻ അനുമതി നൽകിയതിന് ശേഷം ശനിയാഴ്ച ഉച്ചയോടെ ബലൂൺ തകര്‍ത്തത്. കടലിൽ വീണ ബലൂണിന്റെ അവശിഷ്ടങ്ങൾ വീണ്ടെടുത്ത് പരിശോധിക്കും.
ബലൂൺ അമേരിക്കൻ ആകാശത്തേക്ക് വഴിതെറ്റി വന്നതാണ് എന്നാണ് ചൈനയുടെ വാദം.
ബലൂൺ വെടിവയ്ക്കാൻ പ്രസിഡന്റ് ബൈഡൻ അനുമതി നൽകിയതോടെ അറ്റ്ലാന്റിക് സമുദ്രത്തിന്റെ 100 ചതുരശ്ര കിലോമീറ്റർ പരിധിയിലുള്ള വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസുകൾ റദ്ദാക്കി.
മൂന്ന് സ്കൂൾ ബസുകളുടെ വലിപ്പമുള്ള ബലൂൺ 60,000 അടി ഉയരത്തിൽ പറക്കുന്നത് ഗുരുതരമായ ആശങ്കകൾ ഉയർത്തി.
ജനവാസമേഖലയിലൂടെ നീങ്ങുമ്പോൾ വെടിയുതിർത്താൽ അവശിഷ്ടങ്ങൾ വീണ് അപകടസാധ്യതയുള്ളതിനാലാണ് വെടിവെപ്പ് വൈകിയത്.
കടലിന് മീതെ പ്രവേശിക്കുന്ന ഉടന്‍ തന്നെ വെടിവെക്കാന്‍ അനുമതി ലഭിച്ചു.
Chinese spy balloon shot down. #ChineseSpyBalloon pic.twitter.com/2LNUUf0Qpr
Tag :- China balloon, US shoots down airship over Atlantic,