Click to learn more 👇

അഗ്നിപഥ് പദ്ധതി വഴി കരസേനയിൽ വനിതകൾക്ക് അഗ്നിവീർ (ജിഡി)–വുമൺ മിലിറ്ററി പൊലീസ് ആകാം.


അഗ്നിപഥ് പദ്ധതിയിൽ കരസേനയിൽ സ്ത്രീകൾക്ക്  അഗ്നിവീർ (ജിഡി)–വുമൺ മിലിറ്ററി പൊലീസ് ആകാം. ഇതിനായുള്ള  ഓൺലൈൻ റജിസ്ട്രേഷൻ മാർച്ച് 15 വരെ. ഏപ്രിൽ 17 മുതൽ എഴുത്തുപരീക്ഷ (സിഇഇ)  

വെബ്സൈറ്റ് :- http://www.joinindianarmy.nic.in/

∙യോഗ്യത: 45% മാർക്കോടെ പത്താം ക്ലാസ് പാസായിരിക്കണം (എല്ലാ വിഷയത്തിനും 33%). സിബിഎസ്ഇ ഉൾപ്പെടെയുള്ള സിലബസുകളിൽ സി2 ഗ്രേഡും ഓരോ വിഷയത്തിലും ഡി ഗ്രേഡും വേണം. 

പ്രായം: 17 –21. (2002 ഒക്ടോബർ ഒന്ന്– 2006 ഏപ്രിൽ ഒന്ന് കാലയളവിൽ ജനിച്ചവരാകണം). 

ശാരീരികയോഗ്യത: ഉയരം–162 സെ.മീ., തൂക്കം–ഉയരത്തിനും പ്രായത്തിനും ആനുപാതികം, നെഞ്ചുവികാസം–5 സെ.മീ.

പരീക്ഷാഫീസ്: 250 രൂപ. കരസേനയിൽ ശിപായി ഫാർമ, നഴ്സിങ് അസിസ്റ്റന്റ്, റിലീജിയസ് ടീച്ചർ, കാർട്ടോഗ്രഫർ തസ്തികകളിലേക്കും മാർച്ച് 15 വരെ അപേക്ഷിക്കാം. www.joinindianarmy.nic.in

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.