ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം.
അടച്ചിട്ട സ്ഥലത്ത് നിന്ന് പുറത്തെടുത്ത ശേഷം കുട്ടിയെയും അമ്മയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുറി തുറന്നാൽ കുട്ടിയെ കൊല്ലുമെന്ന് യുവതി ഭീഷണിപ്പെടുത്തിയതായി പോലീസ് പറഞ്ഞു. ചൈൽഡ് വെൽഫെയർ ടീമിന്റെ സഹായത്തോടെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇവരെ വീട്ടിൽ നിന്ന് പുറത്തെത്തിച്ചത്.
മുറിക്കുള്ളിലെ മാലിന്യക്കൂമ്പാരം കണ്ട് ചൈൽഡ് വെൽഫെയർ ഉദ്യോഗസ്ഥർ ഞെട്ടി. യുവതിയുടെ ഭർത്താവ് നേരത്തെ പരാതി നൽകിയിരുന്നെങ്കിലും കുടുംബപ്രശ്നം ചൂണ്ടിക്കാട്ടി തള്ളുകയായിരുന്നു.
എന്നാൽ പിന്നീട് ജില്ലാ ഭരണകൂടം നടത്തിയ പരിശോധനയിൽ സംഭവം ഗുരുതരമാണെന്ന് കണ്ടെത്തി.
കോവിഡ് -19 ന്റെ ആദ്യ തരംഗത്തിൽ, കുടുംബം മുഴുവൻ വീടിനുള്ളിൽ ഉണ്ടായിരുന്നതായി കണ്ടെത്തി. എന്നാൽ രണ്ടാം തരംഗത്തിന് ശേഷം ഭർത്താവ് ജോലിക്ക് പോയപ്പോൾ യുവതി വീട് പൂട്ടുകയായിരുന്നു. ഇതേത്തുടർന്ന് ഭർത്താവ് മറ്റൊരു മുറി വാടകയ്‌ക്കെടുത്ത് കഴിഞ്ഞ ഒന്നരവർഷമായി അവിടെ താമസിച്ചു വരികയായിരുന്നു. 35കാരിയായ യുവതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് ഭർത്താവ് പറഞ്ഞു.