Click to learn more 👇

ISL:- Kerala blasters FC vs Chennaiyin FC Football mach live score & preview


 ISL:- Kerala blasters FC vs Chennaiyin FC Football mach live score & preview 

കൊച്ചി: ഐഎസ്‌എല്ലില്‍ ഇന്ന് കേരളാ ബ്ലാസ്റ്റേഴ്‌സ് ചെന്നൈയിന്‍ എഫ് സിയെ നേരിടും. പ്ലേ ഓഫ് തുലാസില്‍ ആയ ബ്ലാസ്റ്റേഴ്‌സിന് ഇന്ന് ജയിച്ചേ മതിയാവൂ.

ലീഗലി മൂന്നാം സ്ഥാക്കാരാണ് മഞ്ഞപട. അവസാനമായി മൂന്ന് തവണ ഏറ്റുമുട്ടിയപ്പോഴും കൊമ്ബന്‍മാര്‍ക്ക് തന്നെയായരുന്നു വിജയം. കഴിഞ്ഞ മൂന്ന്മല്‍സരങ്ങളില്‍ ചെന്നൈയുമായി ഏറ്റുമുട്ടിയപ്പോഴും ജയം ബ്ലാസ്‌റ്റേഴിസിനുപ്പായിരുന്നു. 

അവസാനം കളിച്ച അഞ്ച് മല്‍സരങ്ങളില്‍ ജയം തുടരാന്‍ ചെന്നൈയ്ക്ക് കഴിഞ്ഞിരുന്നില്ല. ടോപ് സിക്‌സ് ടീമുകളാണ് പ്ലേ ഓഫിലെത്തുക. ഇനിയുള്ള നാല് മല്‍സരങ്ങള്‍ ഫൈനലിനെ വെല്ലുന്നവയാണെന്ന് കോച്ച്‌ ഇവാന്‍ വുകോമനോവിച്ച്‌ പറഞ്ഞു. രാത്രി 7.30നാണ് മല്‍സരം. ഹോം ഗ്രൗണ്ടിന്റെ ആധിപത്യം മഞ്ഞപടയ്ക്ക് ലഭിക്കും.

കൊച്ചി നഗരത്തില്‍ ഗതാഗത നിയന്ത്രണം

ഐഎസ്‌എല്ലില്‍ ഇന്ന് നടക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ്-ചെന്നൈയിന്‍ എഫ് സി മത്സരത്തോടനുബന്ധിച്ച്‌ കൊച്ചി നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്റ്റേഡിയവുമായി ബന്ധിപ്പിക്കുന്ന റോഡുകളില്‍ ഇന്ന് വാഹനങ്ങള്‍ക്ക് പ്രവേശനമില്ല. പൊതുജനങ്ങള്‍ പരമാവധി പൊതുഗതാഗത മാര്‍ഗങ്ങള്‍ ഉപയോഗിക്കണമെന്ന് പൊലീസ് അറിയിച്ചു.



മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.