നെടുപന കളയ്ക്കല്‍കിഴക്കേതില്‍ വീട്ടില്‍ എസ് സഞ്ജു (23), നെടുപന മനുഭവന്‍ വീട്ടില്‍ മഹേഷ് ലാല്‍ (24), നെടുമണ്‍ കടുക്കോട് കുരുണ്ടിവിളവീട്ടില്‍ പ്രദീഷ് മോഹന്‍ദാസ് (35), നെടുപന ശ്രീരാഗംവീട്ടില്‍ അഭിഷേക് (23), നല്ലിള മാവിള വീട്ടില്‍ അഭയ് രാജ് (23), നല്ലിള അതുല്‍മന്ദിരം വീട്ടില്‍ അമല്‍ ജെ കുമാര്‍ (23) എന്നിവരെയാണ് പൊന്‍കുന്നം പൊലീസ് പിടികൂടിയത്.
പൊൻകുന്നം ഇളങ്ങുളം ഭാഗത്തെ ഹോട്ടൽ ജീവനക്കാരനായ മധുകുമാറിനെയാണ് പ്രതികൾ ആക്രമിച്ചത്. കറിയിലെ മീനിന്റെ വലിപ്പം കുറവാണെന്നും കറിയിലെ ചാറും കുറവാണെന്ന് പറഞ്ഞായിരുന്നു ആക്രമണം. ഉച്ചഭക്ഷണം കഴിച്ച് പോയ ആറംഗ സംഘം തിരികെയെത്തി മർദിക്കുകയായിരുന്നു.