Click to learn more 👇

'കുട്ടി ദേഹത്ത് മൂത്രമൊഴിച്ചതിന് ഭര്‍ത്താവ് മര്‍ദിച്ചു'; മനംനൊന്ത് യുവതി മലപ്പുറത്ത് ജീവനൊടുക്കി


 

മലപ്പുറം: കുട്ടി ദേഹത്ത് മൂത്രമൊഴിച്ചതിന് ഭര്‍ത്താവ് മര്‍ദിച്ചതില്‍ മനംനൊന്ത് യുവതി യുവതി ജീവനൊടുക്കി. മലപ്പുറം വെട്ടിച്ചിറ സ്വദേശി സഫാനയാണ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.

കഴിഞ്ഞ ശനിയാഴ്ചയാണ് സഫാന ഭർത്താവിന്റെ വീട്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തുടർന്ന് ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

 ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനമാണ് സഫാനയുടെ മരണത്തിന് കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു.  സ്ത്രീധനത്തിന്റെയും മറ്റും പേരിൽ സഫാനയെ ഭർത്താവും അമ്മായിയമ്മയും നിരന്തരം പീഡിപ്പിക്കാറുണ്ടെന്ന് പിതാവ് മുജീബ്പറഞ്ഞു.

സഫാനയുടെ മാതാപിതാക്കളുടെ പരാതിയിൽ ഭർത്താവ് രണ്ടത്താണി സ്വദേശി അർഷാദ് അലിയെ കടമ്ബുഴ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. .

കഴിഞ്ഞ ശനിയാഴ്ച ഒന്നരവയസ്സുള്ള കുട്ടി തന്‍റെ ദേഹത്ത് മൂത്രമൊഴിച്ചതിന് ഭര്‍ത്താവ് സഫാനയെ ശകാരിച്ചിരുന്നതായാണ് വിവരം. കുഞ്ഞ് മൂത്രമൊഴിച്ചതിന് ഭര്‍ത്താവ് സഫാനയെ മര്‍ദിച്ചെന്നും ആരോപണമുണ്ട്. ഇതില്‍മനംനൊന്ത് യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചെന്നും ബന്ധുക്കള്‍ പറയുന്നു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.