Click to learn more 👇

ഡ്രൈവര്‍ വിനു രാസവസ്തു കലര്‍ത്തിയ ജ്യൂസ് നല്‍കി, കണ്ണിന് കാഴ്ചക്കുറവും, ഇടതുകാലിന് സ്വാധീനക്കുറവും: സരിത അവശനിലയില്‍


തിരുവനന്തപുരം: സോളാർ വിവാദ നായിക സരിത എസ് നായരെ തിരുവനന്തപുരം ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശിപ്പിച്ചു.

യാത്രയ്ക്കിടെ കരമനയിലെ ഒരു ജ്യൂസ് കടയിൽ വച്ച് ഡ്രൈവർ വിനു കുമാർ തനിക്ക് രാസവസ്തുക്കൾ കലർത്തിയ ജ്യൂസ് നൽകിയെന്നും അത് കുടിച്ചതോടെ കണ്ണിന്റെ കാഴ്ചയും ഇടതുകാലിന്റെ ശക്തിയും കുറഞ്ഞതായും സരിത ആരോപിക്കുന്നു.  വിഷം നൽകി കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് ആരോപിച്ചുള്ള കേസിൽ സരിതയുടെ രക്തസാമ്പിളുകൾ ക്രൈംബ്രാഞ്ച് ശേഖരിച്ചു.  

മുൻ ഡ്രൈവർ വിനുകുമാറിനെതിരെയാണ് സരിത മൊഴി നൽകിയത്. രക്തസാമ്പിളുകൾ ഡൽഹിയിലെ നാഷണൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് പരിശോധനയ്ക്ക് അയക്കും. ശാരീരികമായി അവശനിലയിലായ സരിത ഇപ്പോൾ ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ടിൽ ചികിത്സയിലാണ്.

അതേസമയം, കേസ് കെട്ടിച്ചമച്ചതാണെന്ന് കേസിലെ പ്രതിയായ വിനു കുമാർ പറയുന്നു.  തൊഴില് തട്ടിപ്പ് കേസില് നിന്ന് രക്ഷപ്പെടാനാണ് സരിത അസുഖത്തിന്റെ നാടകം കളിച്ചതെന്ന് വിനുമാർ ആരോപിക്കുന്നു.  

മുടി കൊഴിഞ്ഞതല്ല, ബാര്‍ബര്‍ ഷോപ്പില്‍ കൊണ്ടുപോയി താന്‍ മൊട്ടയടിപ്പിച്ചതാണെന്ന് വിനു കുമാര്‍ പറഞ്ഞിരുന്നു

 സരിതയുടെ രഹസ്യങ്ങള്‍ തനിക്കറിയാവുന്നതുകൊണ്ടാണ് കേസില്‍ പെടുത്താന്‍ ശ്രമിക്കുന്നത്. ന്യൂറോ സംബന്ധമായ അസുഖം മാത്രമാണ് സരിതയ്ക്കുള്ളതെന്നും വിനുകുമാര്‍ പറഞ്ഞു.

അതിനിടെ രാസവസ്തു കഴിച്ചതിനെ തുടർന്ന് ഗുരുതരമായ ശാരീരിക പ്രശ്നങ്ങളുണ്ടായെന്നും ഇടതുകണ്ണിന്റെ കാഴ്ച കുറഞ്ഞെന്നും സരിത പറയുന്നു. ഇടത് കാലിലും സ്വാധീനക്കുറവുണ്ടായി.  രോഗം പിടിപെട്ട് ചികിത്സ തേടിയപ്പോഴാണ് വിവരം പുറത്തായതെന്ന് സരിത പറയുന്നു.  രക്തത്തിൽ ഉയർന്ന അളവിൽ ആർസെനിക്, മെർക്കുറി, ലെഡ് എന്നിവ കണ്ടെത്തി.

പരാതിക്കാരിയെ ചതിയിലൂടെ കൊലപ്പെടുത്തി സാമ്ബത്തിക ലാഭം ഉണ്ടാക്കുകയെന്ന ഉദ്ദേശ്യത്തോടെ വിനു കുമാര്‍, സരിത നല്‍കിയ പീഡന പരാതിയിലെ പ്രതികളുമായി ഗൂഢാലോചന നടത്തിയെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. 2018 മുതല്‍ കൊലപാതകശ്രമം ആരംഭിച്ചതായി സരിത പറയുന്നു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.