തിരുവനന്തപുരം അരുവിക്കര പോലീസാണ് ലക്ഷ്മിയെ അറസ്റ്റ് ചെയ്തത്. ഇവരെ നാളെ കോടതിയിൽ ഹാജരാക്കും. കേസിൽ ലക്ഷ്മിയുടെയും സഹായിയുടെയും മുൻകൂർ ജാമ്യാപേക്ഷ കോടതി നേരത്തെ തള്ളിയിരുന്നു.
യുവാവിനെ ഭീഷണിപ്പെടുത്തി അശ്ലീലചിത്രത്തില്‍ അഭിനയിച്ചെന്ന പരാതിയിലാണ് ലക്ഷ്മിയെ അറസ്റ്റ് ചെയ്തത്. യുവാവിന്റെ പരാതിയിൽ ഒടിടി പ്ലാറ്റ്‌ഫോം ഉടമകൾക്കെതിരെയും പോലീസ് കേസെടുത്തിരുന്നു.
കഴിഞ്ഞ ഒക്ടോബറിൽ തിരുവനന്തപുരം വെങ്ങാനൂർ സ്വദേശിയായ യുവാവാണ് ലക്ഷ്മിക്കെതിരെയും ഒടിടി പ്ലാറ്റ്‌ഫോമിനെതിരെയും പരാതിയുമായി രംഗത്തെത്തിയത്.
അശ്ലീല ചിത്രമാണെന്ന് ആദ്യം പറഞ്ഞിരുന്നില്ല. സിനിമയുടെ ചില ഭാഗങ്ങൾ ചിത്രീകരിച്ച ശേഷം കരാർ ഒപ്പിട്ടു. പിന്നീട് അശ്ലീലചിത്രമാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി അഭിനയിപ്പിക്കുകയായിരുന്നെന്ന് യുവാവ് പരാതിപ്പെട്ടു.
അരുവിക്കരയിലെ ആളൊഴിഞ്ഞ ഫ്ലാറ്റിലാണ് പരമ്പര ചിത്രീകരിച്ചത്. മൊബൈൽ റേഞ്ച് പോലും സ്ഥലത്തുണ്ടായിരുന്നില്ല. അശ്ലീല സിനിമയിൽ അഭിനയിക്കാൻ പറ്റില്ലെന്ന് പറഞ്ഞതിന് സംവിധായിക അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടതായും യുവാവ് പറഞ്ഞു.
അതേസമയം, 90 ശതമാനവും നഗ്‌നതയാവാമെന്ന് യുവാവുമായി കരാറുണ്ടായിരുന്നതായി ലക്ഷ്മി അവകാശപ്പെട്ടു. പരമ്പരയിൽ അഭിനയിച്ച യുവാവ് ഉൾപ്പെടെയുള്ള താരങ്ങൾ വീട്ടുകാരുടെ സമ്മതം വാങ്ങിയെന്നും സംവിധായിക പറഞ്ഞു.