Click to learn more 👇

കോട്ടയം മെഡിക്കല്‍ കോളേജില്‍ വന്‍ തീപിടിത്തം, രോഗികളെ ഒഴിപ്പിച്ചു


കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ വൻ തീപിടിത്തം.  കാൻസർ വാർഡിനു പിന്നിൽ നിർമാണത്തിലിരിക്കുന്ന എട്ടുനില കെട്ടിടത്തിന്റെ മധ്യഭാഗത്ത് ഉച്ചയ്ക്ക് 12.30ഓടെയാണ് തീപിടിത്തമുണ്ടായത്.

ആളപായമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കൂടുതൽ ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തിയിട്ടുണ്ട്.

നാലാം വാർഡിനോട് ചേർന്നുള്ള കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്.  തീയും പുകയും ഉയർന്നതോടെ ഈ വാർഡിൽ നിന്ന് രോഗികളെ പൂർണമായും ഒഴിപ്പിച്ചു. നൂറിലധികം രോഗികളും പരിചാരകരും ഉണ്ടായിരുന്നു.  തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.  നിർമാണ ആവശ്യങ്ങൾക്കായി ഇവിടെ ചില വൈദ്യുത സംവിധാനങ്ങൾ ഒരുക്കിയിരുന്നു.  ഇതിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ടാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

ഇക്കഴിഞ്ഞ ജനുവരിയിലും കോട്ടയം മെഡിക്കൽ കോളേജിൽ തീപിടിത്തമുണ്ടായി. ഉച്ചയ്ക്ക് ഒന്നരയോടെ ഗൈനക്കോളജി വിഭാഗത്തിലെ ലക്ചർ ഹാളിലാണ് തീപിടിത്തമുണ്ടായത്.  സുരക്ഷാ ജീവനക്കാരുടെയും ലിഫ്റ്റ് ഓപ്പറേറ്ററുടെയും സമയോചിതമായ ഇടപെടൽ മൂലം വൻ നാശനഷ്ടം ഒഴിവായി.


മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.