Click to learn more 👇

സ്വകാര്യ ഭാഗത്ത് പ്രഷര്‍ പമ്ബ് തിരുകി കാറ്റടിച്ചു; യുവാവ് ഗുരുതരാവസ്ഥയില്‍


ലഖ്നോ: സ്വകാര്യ ഭാഗത്ത് പ്രഷര്‍ പമ്ബ് തിരുകി കാറ്റടിച്ചതിനെ തുടര്‍ന്ന് കാര്‍ വാഷിങ് സ്ഥാപനത്തിലെ ജീവനക്കാരനായ യുവാവ് ഗുരുതരാവസ്ഥയില്‍.

യുപിയിലെ ഗാസിയാബാദിലാണ് സംഭവം. 19 കാരനായ വിജയ് ഇപ്പോഴും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണെന്ന് പോലീസ് അറിയിച്ചു.

കാർ കഴുകുന്ന സ്ഥാപനത്തിൽ വച്ച് വിജയും മോഹിത്തും തമ്മിൽ തർക്കമുണ്ടായി.  വിജയിനെ ആക്രമിച്ച് കീഴ്‌പ്പെടുത്തിയ ശേഷം മോഹിത് പ്രഷർ പമ്പിന്റെ വാൽവ് തുറന്ന് സ്വകാര്യ ഭാഗത്ത് തിരുകുകയായിരുന്നു.

സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിജയുടെ നില ഗുരുതരമാണെന്നും ഒളിവിൽപ്പോയ പ്രതി മോഹിതിനെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.