മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കും അവയവദാനത്തിനും തയ്യാറാണെങ്കിൽ തടവുകാർക്ക് 365 ദിവസം വരെ ശിക്ഷ ഇളവു ചെയ്തു നല്‍കുന്നതിനുള്ള ബില്ലാണ് തയ്യാറാക്കുന്നത്.
നിയമം പ്രാബല്യത്തിൽ വരുന്നതോടെ തടവുകാർക്ക് 60 ദിവസം മുതൽ 365 ദിവസം വരെ ഇളവ് ലഭിക്കും.
പദ്ധതിക്കായി അഞ്ചംഗ സമിതിയെ നിയോഗിച്ചു. ശിക്ഷ ഇളവ് മറ്റ് മാനദണ്ഡങ്ങൾ ഈ കമ്മിറ്റിയാണ് നിരീക്ഷിക്കുന്നത്.
ദാനം ചെയ്യുന്ന മജ്ജയുടെ അളവും ദാനം ചെയ്യുന്ന അവയവങ്ങളുടെ എണ്ണവും അനുസരിച്ച് ഇളവ് ലഭിക്കുന്ന കാലയളവിന് മാറ്റം വരും.
നിലവിൽ അടുത്ത ബന്ധുക്കൾക്ക് മാത്രമേ അവയവങ്ങൾ ദാനം ചെയ്യാൻ കഴിയൂ. എന്നാൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട തടവുകാരിൽ നിന്ന് അവയവദാനം അനുവദനീയമല്ല.
യുണൈറ്റഡ് നെറ്റ്‌വർക്ക് ഫോർ ഓർഗൻ ഷെയറിംഗിന്റെ റിപ്പോർട്ട് അനുസരിച്ച്, യുഎസിൽ നിലവിൽ 104,413 പേർ അവയവദാനത്തിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 58970 പേർ വെയ്റ്റിംഗ് ലിസ്റ്റിൽ സജീവമാണ്. ബിൽ പാസായാൽ തടവുകാർക്കിടയിൽ അവയവദാനം വ്യാപകമാകുമെന്ന് അധികൃതർ പറയുന്നു.