Click to learn more 👇

ജവാന് കുപ്പി ഒന്നിന് ഇനി 630 , ഹണിബീക്ക് 850 ; 1000 തൊട്ട് ഓള്‍ഡ് മങ്ക്; ബെവ്കോയുടെ പുതുക്കിയ മദ്യവില ഇങ്ങനെ


തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവിലയിൽ വർധന. മദ്യത്തിന് സാമൂഹിക സുരക്ഷാ സെസ് ഏർപ്പെടുത്തി.  999 രൂപ വരെയുള്ള മദ്യത്തിന് 20 രൂപയും 1000 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് 40 രൂപയും വർധിപ്പിക്കും.

ദുർബ്ബല വിഭാഗങ്ങൾക്ക് സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിന് സാമൂഹ്യ സുരക്ഷാ സീഡ് ഫണ്ട് വഴി കൂടുതൽ വിഭവ സമാഹരണം നടത്താനാണിത്.  ഇതിനായി 500 രൂപ മുതൽ 999 രൂപ വരെ വിലയുള്ള ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന് കുപ്പി ഒന്നിന് 20 രൂപ നിരക്കിലും 1000 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് 40 രൂപയും പെട്രോളിനും ഡീസലിനും 2 രൂപ നിരക്കിലും സാമൂഹിക സുരക്ഷാ സെസ് ചുമത്തും.

മാസങ്ങള്‍ക്ക് മുമ്പ് മദ്യത്തിന് 10 രൂപ മുതല്‍ 20 രൂപവരെ കൂട്ടിയതിനു പിന്നാലെയാണ് വീണ്ടും വില കൂട്ടിയത്. 400 കോടി രൂപ സമാഹരിക്കാമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. വില വർധന ഏപ്രിൽ മുതൽ നിലവിൽ വരും. ബിവറേജസ് കോർപ്പറേഷന്റെ ചില ബ്രാൻഡുകളുടെ വില വ്യത്യാസം ഇപ്രകാരമാണ്:

 ബ്രാൻഡ്, ബിവറേജസ് കോർപ്പറേഷൻ വില, പഴയ വില, പുതുക്കിയ വില

ഡാഡിവില്‍സണ്‍-750 എംഎല്‍: 680-700

ഓള്‍ഡ് മങ്ക്- 980-1000

ഹെര്‍ക്കുലീസ്- 800-820

ജവാന്‍ -1000എംഎല്‍: 610-630

ജോളി റോജര്‍- 990-1010

ഒസിആര്‍- 670-690

ഓഫിസേഴ്സ് ചോയ്സ്- 780-800

നെപ്പോളിയന്‍- 750-770

മാന്‍ഷന്‍ ഹൗസ്- 990-1010

ഡിഎസ്പി ബ്ലാക്ക്- 930-950

ഹണിബീ- 830-850

എംജിഎം- 670-690

റെമനോവ്- 900-920

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.