Click to learn more 👇

തിരുവനന്തപുരം വിമാനത്താവളത്തില്‍ ഒരു പഴംപൊരിക്ക് 235 രൂപ, നല്‍കുന്നതോ ചീഞ്ഞളിഞ്ഞ് ദുര്‍ഗന്ധം വമിക്കുന്നത്


തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അഭിഭാഷകന് ലഭിച്ചത് ചീഞ്ഞളിഞ്ഞ് ദുർഗന്ധം വമിക്കുന്ന പഴംപൊരി.

തിരുവനന്തപുരത്തെ ഒരു അഭിഭാഷകനാണ് കേടായ ഭക്ഷണം ലഭിച്ചത്.  വിമാനത്താവളത്തിലെ രാജ്യാന്തര ടെർമിനലിലെ ഭക്ഷണശാലയില്‍ നിന്ന് വക്കീലും ഭാര്യയും ചായയ്‌ക്കൊപ്പം പഴംപൊരി വാങ്ങിയപ്പോളാണ് ചീഞ്ഞ പഴംപൊരി ലഭിച്ചത്.

ഇന്നലെ അബുദാബിയിലേക്കുള്ള വിമാനം കാത്തുനിൽക്കുമ്പോഴാണ് സംഭവം.  ഭക്ഷണം വാങ്ങിയപ്പോൾ വല്ലാത്ത മണം.  നോക്കിയപ്പോൾ ചീഞ്ഞ ഭക്ഷണമാണെന്ന് മനസ്സിലായി, ഉടൻ തന്നെ ജീവനക്കാരെ വിളിച്ച് വിവരം പറഞ്ഞു.  

കടയിലെ പരാതിപ്പെട്ടിയിൽ പരാതി നിക്ഷേപിച്ചിട്ടുണ്ട്. മാനേജരെ അറിയിച്ചതായി ജീവനക്കാർ അറിയിച്ചതായി അദ്ദേഹം പറഞ്ഞു.  പഴംപൊരിക്ക് 235 രൂപയാണ് ഇവിടെ  ഭക്ഷണശാല ഈടാക്കിയത്.  

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ 1വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും 1ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.