Click to learn more 👇

മാൻകുട്ടിയെ ഉന്നംവച്ച് വേട്ടക്കാരൻ; അരികിലേക്ക് ഓടിയെത്തി തോക്കിനു മുൻപിൽ നെഞ്ച് വിരിച്ചു നിന്ന് അമ്മ മാൻ, അമ്പരന്ന് കാഴ്ചക്കാർ ...വീഡിയോ കാണാം


 

ശത്രുക്കളെ സ്നേഹിക്കാൻ വലിയ മനസ്സ് ആവശ്യമാണ്.  അതും സ്വന്തം കുഞ്ഞിന്റെ ജീവനെടുക്കാൻ തുനിയുന്ന ഒരാളോട് സ്നേഹത്തോടെ പെരുമാറണമെങ്കിൽ അത്രയും തുറന്ന മനസ്സും, നിഷ്കളങ്കതയും വേണം. 

കുഞ്ഞിനെ വേട്ടയാടാൻ വന്ന വേട്ടക്കാരനെ പെരുമാറ്റം കൊണ്ട് കീഴടക്കി മനസ്സ് മാറ്റിയ അമ്മ മാനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം.  വീഡിയോ പുറത്തുവന്നതോടെ വേട്ടക്കാരന്റെ മാത്രമല്ല സോഷ്യൽ മീഡിയയിലൂടെ കണ്ടവരുടെയും മനസ്സിൽ ഇടം നേടിയിരിക്കുകയാണ് ഈ മാൻ.

ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ സുശാന്ത നന്ദയാണ് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. കാട്ടിൽ വേട്ടയാടുന്ന വേട്ടക്കാരൻ പെട്ടന്നാണ്  അൽപം ദൂരെ ഒരു മാൻ നീങ്ങുന്നത് ശ്രദ്ധിച്ചത്. ഒരു നിമിഷം പോലും താമസിക്കാതെ കയ്യിലെ തോക്ക് വെച്ച് ഉന്നം പിടിച്ചു 

അടുത്തുണ്ടായിരുന്ന അമ്മ മാൻ തന്റെ കുഞ്ഞിനെ വേട്ടയാടാൻ ശ്രെമിക്കുന്നത് കണ്ടു. സാധാരണയായി വേട്ടക്കാരെ കണ്ടാൽ വന്യമൃഗങ്ങൾ ഓടിപ്പോകാറുണ്ട്.

എന്നാൽ ഇവിടെ തോക്കുമായി നിൽക്കുന്ന വേട്ടക്കാരനെ കണ്ടയുടൻ മാൻ അവന്റെ അടുത്തേക്ക് ഓടിയെത്തി, അറിയാവുന്ന ഒരാളെ കാണുന്നതുപോലെ പെരുമാറി.

വെടി വെക്കാൻ ലക്ഷ്യം വെച്ചിരുന്ന മാൻ തന്റെ അരികിലേക്ക് വരുന്നത് കണ്ട് വേട്ടക്കാരനും പതറി.  മാനാകട്ടെ തോക്കിന്റെ കുഴലിന്റെ അടുത്ത് വന്ന് വേട്ടക്കാരനെ നോക്കുകയായിരുന്നു.  മാനിന്റെ നോട്ടം കണ്ട വേട്ടക്കാരൻ ഉടനെ തോക്ക് താഴ്ത്തി.

അതിന് ശേഷം വളരെ വാത്സല്യത്തോടെ മാനിന്റെ നെറ്റിയിൽ തലോടുകയും മാൻ  ഭയമില്ലാതെ വേട്ടക്കാരന്റെ അരികിൽ അനുസരണയോടെ നിൽക്കുന്നതും വീഡിയോയിൽ കാണാം.

വേട്ടയാടുന്നതിലും സംതൃപ്തി അതിനെ ഓമനിച്ചാൽ കിട്ടുമെന്ന് വേട്ടക്കാരൻ മനസ്സിലാക്കി. എന്ന അടിക്കുറിപ്പോടെയാണ് സുശാന്ത നന്ദ ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ കാണാം 

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.