Click to learn more 👇

സൺറൂഫ് അടച്ചിട്ടും സ്‌കോർപ്പിയോയ്ക്കുള്ളിൽ 'വെള്ളച്ചാട്ടം'; വൈറൽ വീഡിയോ കാണാം


സൺറൂഫ് അടച്ചിട്ടും സ്‌കോർപിയോയ്ക്കുള്ളിൽ വെള്ളം ഒഴുകുന്നുണ്ടെന്നാണ് യുവാവിന്റെ വാദം. ഒരു യൂട്യൂബർ ഇത് അവകാശപ്പെടുന്ന വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. 

മഹീന്ദ്ര സ്‌കോർപിയോയ്‌ക്കെതിരെ അവകാശവാദവുമായി രംഗത്തെത്തിയിരിക്കുകയാണ് യുവാവ്.  വെള്ളച്ചാട്ടത്തിനടിയിൽ കാറുമായി നിൽക്കുന്നത് വീഡിയോയിൽ കാണാം.  സൺറൂഫിലൂടെ വെള്ളം അകത്ത് കടക്കുകയായിരുന്നു.

ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. യൂട്യൂബർ അരുൺ പവാറാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.  

അഞ്ച് ലക്ഷത്തിലധികം പേർ ഇതിനോടകം വീഡിയോ കണ്ടുകഴിഞ്ഞു. 52 സെക്കൻഡ് ദൈർഘ്യമുള്ളതാണ് വീഡിയോ.  സ്കോർപിയോ വെള്ളച്ചാട്ടത്തിനടിയിൽ പാർക്ക് ചെയ്യുന്നതും വാഹനത്തിന്റെ മുൻസീറ്റിൽ വെള്ളം വീഴുന്നതും വീഡിയോയിൽ കാണാം.

നിരവധി പേരാണ് വീഡിയോയ്ക്ക് പ്രതികരണവുമായി എത്തിയിരിക്കുന്നത്.  സൺറൂഫ് ശരിയായി അടയ്ക്കുന്നില്ലെന്ന് ചില ഉപയോക്താക്കൾ രേഖപ്പെടുത്തിയിട്ടുണ്ട്.  വാഹനത്തിന്റെ സൺ റൂഫിന്റെ  പ്രശ്‌നമാകുമെന്ന് മറ്റുള്ളവർ പറഞ്ഞു. മഹീന്ദ്രയുടെ ഔദ്യോഗിക പ്രതികരണത്തിനായി കാത്തിരിക്കുകയാണ്.



മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.