Click to learn more 👇

പാനിപുരി വില്‍ക്കുന്ന നരേന്ദ്ര മോദിയുടെ അപരന്‍; ഞെട്ടിച്ച ലുക്ക്, വീഡിയോ വന്‍ വൈറല്‍: വീഡിയോ കാണാം


 

സെലിബ്രിറ്റി അപരന്‍മാർ പലപ്പോഴും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ ചര്‍ച്ചയാകുന്നത് പാനിപുരി വില്‍ക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അപരനാണ്.

ഗുജറാത്തിലെ ചാറ്റ് വിൽപ്പനക്കാരനായ അനിൽ ഭായ് ഖട്ടറിന്റെ ലുക്ക് സോഷ്യൽ ലോകത്തെ അമ്പരപ്പിച്ചു.

താടിയും കണ്ണടയും ധരിച്ച് മോദിയെപ്പോലെ വസ്ത്രം ധരിച്ച് പാനിപ്പൂരി വിൽക്കുന്നു. ഈറ്റ് ഇൻ വഡോദര എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.  പ്രധാനമന്ത്രിയുടേതിന് സമാനമായ ശബ്ദമാണ് അദ്ദേഹത്തിനുള്ളത് എന്നതാണ് ഏറ്റവും രസകരമായ കാര്യം.

തന്നെ പലരും മോദി എന്ന് വിളിക്കാറുണ്ടെന്നും അനിൽ പറയുന്നു. പ്രധാനമന്ത്രി മോദി ഒരു 'ചായ് വാല' ആയിരുന്നു. താനൊരു 'പാനിപ്പൂരിവാല'യും. ചായക്കാരന്‍ ആയിരുന്നെങ്കില്‍ അദ്ദേഹത്തെ പോലെ താനും ആകുമായിരുന്നുവെന്ന് പലരും പറയാറുണ്ട്', അനില്‍ പറഞ്ഞു.

15 വയസ്സ് മുതൽ ചാറ്റുകൾ വിൽക്കുന്നു. പ്രധാനമന്ത്രി മോദിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിലെ മോട്ട ബസാറിലും വല്ലഭ് വിദ്യാനഗറിലും പാനി പൂരി, ദാഹി പുരി, സേവ് പുരി, ബാസ്‌ക്കറ്റ് ചാട്ട് തുടങ്ങിയ ചാറ്റ് സാധനങ്ങൾ വിൽക്കുന്നു.

  അതേസമയം വീഡിയോ വൈറലായതോടെ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് കീഴിൽ വരുന്നത്.  അദ്ദേഹത്തിന്റെ ശബ്ദം 100% മോദിയുടേത് പോലെയാണെന്ന് ചിലർ പറയുന്നു. 2024 ന് ശേഷം നരേന്ദ്ര മോദി എന്ന പരിഹാസമാണ് ചിലര്‍ ഉയര്‍ത്തുന്നത്.  എന്തായാലും പാനിപ്പൂരിവാല മോദി' സോഷ്യൽ ലോകത്ത് ഹിറ്റായി മാറിയിരിക്കുകയാണ്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.