തൃശൂർ: ഒരു കുടുംബത്തിലെ മൂന്ന് പേർ ആത്മഹത്യ ചെയ്തു. കാറളം ഹരിപുരം സ്വദേശി കുഴുപുള്ളി പറമ്ബില്‍ മോഹനന്‍, ഭാര്യ മിനി, മകന്‍ ആദര്‍ശ് എന്നിവരെയാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ആത്മഹത്യയുടെ കാരണം വ്യക്തമല്ല. മോഹനനെയും ആദർശിനെയും ഹാളിലും മിനിയെ കിടപ്പുമുറിയിലുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനോട് ചേർന്ന് പലചരക്ക് കട നടത്തുകയായിരുന്നു മോഹനൻ.
രാവിലെ സാധനങ്ങൾ വാങ്ങാനെത്തിയവർ കട തുറക്കാത്തതിന്റെ കാരണം അന്വേഷിച്ചപ്പോഴാണ് മോഹനനെയും കുടുംബത്തെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നീട് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി വാതിൽ ചവിട്ടി തുറന്ന് അകത്തുകടന്നു.
ആദർശ് കാറളം വിഎച്ച്എസ്ഇ സ്കൂൾ വിദ്യാർത്ഥിയാണ്. മോഹന്റെ മകൾ ഭർത്താവിനൊപ്പം വിദേശത്താണ് താമസിക്കുന്നത്. മോഹനനും കുടുംബത്തിനും സാമ്പത്തിക ബാധ്യത ഉള്ളതായി അറിയില്ലെന്ന് നാട്ടുകാർ പറയുന്നു.