13 കാരിയായ മകളെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍. കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.
താമസസ്ഥലത്ത് വച്ചാണ് ഇയാള്‍ നിരന്തരം പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു.
പെണ്‍കുട്ടി പഠിക്കുന്ന സ്കൂളിലെ കൗണ്‍സിലിംഗിനിടെയാണ് പീഡന വിവരം വെളിപ്പെടുത്തിയത്. സ്കൂള്‍ അധികൃതരാണ് പൊലീസിനെ വിവരം അറിയിച്ചത്. ഉടൻ തന്നെ പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
എൻഡിപിഎസ് കേസിലടക്കം പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. കുറച്ചുകാലം മുൻപാണ് ഇയാള്‍ കാസർകോട് താമസം തുടങ്ങിയത്. പ്രതിക്ക് നാല് മക്കളുണ്ടെന്നും പൊലീസ് പറഞ്ഞു.

