Click to learn more 👇

ആദ്യം പരീക്ഷ, പിന്നെ വിവാഹം; വിവാഹസാരിയും കോട്ടും ധരിച്ച്‌ വധു ക്ലാസിലേയ്ക്ക്; വൈറല്‍ വീഡിയോ കാണാം


 ആദ്യം പരീക്ഷ, പിന്നെ വിവാഹം; വിവാഹസാരിയും കോട്ടും ധരിച്ച്‌ വധു ക്ലാസിലേയ്ക്ക്; വൈറല്‍ വീഡിയോ കാണാം 

വിവാഹ ദിനവും പരീക്ഷാ ദിവസവും ഒരുമിച്ചായാലോ?  ഇത്തരമൊരു ദിനം സമർത്ഥമായി കൈകാര്യം ചെയ്ത ഒരു യുവതിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

വിവാഹ ദിവസം ഫിസിയോതെറാപ്പി പ്രാക്ടിക്കൽ പരീക്ഷ എഴുതിയ കേരളത്തിലെ ഒരു വധുവിന്റെ ദൃശ്യങ്ങളാണ്‌ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

വിവാഹ വസ്ത്രവും ആഭരണങ്ങളും മേക്കപ്പും അണിഞ്ഞാണ് വധു ക്ലാസിലെത്തിയത്. കല്യാണവസ്ത്രമായ പട്ടുസാരിയോടുകൂടി കോട്ട് ധരിച്ചാണ് ശ്രീലക്ഷ്മി അനിൽ പരീക്ഷാ ഹാളിലേക്ക് കയറിയത്. വധു ശ്രീലക്ഷ്മി അനിൽ ബഥനി നവജീവൻ കോളേജ് ഓഫ് ഫിസിയോതെറാപ്പിയിൽ വിദ്യാർത്ഥിനിയാണ്.

വിവാഹ തിരക്കുകളിൽ പരീക്ഷയ്ക്ക് മുൻഗണന നൽകിയ വധുവിന്റെ വീഡിയോ ഗ്രൂസ് ഗേൾസ് എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് പ്രചരിച്ചത്.  

രണ്ട് ലക്ഷത്തിലധികം പേരാണ് ഇതുവരെ വീഡിയോ കണ്ടത്. വിവാഹദിനത്തിൽ പരീക്ഷയെഴുതിയ യുവതിയുടെ നിശ്ചയദാർഢ്യത്തെ സോഷ്യൽ മീഡിയയും അഭിനന്ദിച്ചു. വിവാഹശേഷം കരിയർ അവസാനിപ്പിക്കുന്ന സ്ത്രീകൾക്ക് മാതൃകയാണ് ശ്രീലക്ഷ്മിയെന്ന് പലരും അഭിപ്രായപ്പെട്ടു.

Key words :- Wedding planning, Wedding venues, Wedding dresses, Engagement rings, Bridal shower ideas, Wedding photographers, Destination weddingsHoneymoon destinations, Wedding favors, Wedding cakes

  മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.