അങ്കാറ: തുർക്കിയിൽ ആയിരങ്ങളെ ദുരന്തത്തിലേക്ക് തള്ളിവിട്ട ഭൂകമ്പത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്.
ഉയരം കൂടിയ കെട്ടിടങ്ങൾ നിമിഷങ്ങൾക്കകം തകർന്നു വീഴുന്ന വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
തെക്കൻ തുർക്കി കേന്ദ്രീകരിച്ചുള്ള ഭൂകമ്പത്തിൽ തുർക്കിയിലും സിറിയയിലും 600 ലധികം പേർ മരിച്ചതായി സ്ഥിരീകരിച്ചു. ഭൂകമ്പത്തിൽ 1700-ലധികം കെട്ടിടങ്ങൾ തകർന്നു. ഇതിൽ പലതിലും ആളുകൾ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്.
റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം തെക്കുകിഴക്കൻ തുർക്കിയിൽ അനുഭവപ്പെട്ടു. 15 മിനിറ്റിനുശേഷം റിക്ടർ സ്കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തിയ തുടർചലനമുണ്ടായി. പ്രാദേശിക സമയം പുലർച്ചെ 4.17നാണ് ഭൂചലനം ഉണ്ടായത്. ആളുകള്‍ ഉറങ്ങിക്കിടക്കുന്നതിനിടെ, ഭൂകമ്ബം ഉണ്ടായതാണ് മരണസംഖ്യ വര്‍ധിക്കാന്‍ ഇടയാക്കിയത്.
തെക്കുകിഴക്കൻ തുർക്കിയിലെ ഗാസിയാൻടെപ്പിന് സമീപമുള്ള പസാർക്കിലാണ് ആദ്യ ഭൂചലനം ഉണ്ടായത്. രണ്ടാമത്തെ തുടർചലനത്തിന്റെ പ്രഭവകേന്ദ്രം 80 കിലോമീറ്റർ തെക്കുപടിഞ്ഞാറായി നൂർദാഗി നഗരത്തിലാണെന്ന് യുഎസ് ജിയോളജിക്കൽ സർവീസ് അറിയിച്ചു. അയൽരാജ്യങ്ങളായ ലെബനൻ, സിറിയ, സൈപ്രസ് എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഭൂകമ്പത്തിൽ നിരവധി കെട്ടിടങ്ങൾ തകർന്നു.
7.4 Earthquake in Turkey very badly shaken pic.twitter.com/6PdBtfL3E9
— Salih Taşalan (@salih453226) February 6, 2023
11111111111