സംഭവത്തില്‍ സുഹൃത്തായ ലാലുവിനേയും ലാലുവിന്റെ സുഹൃത്ത് സിബിയേയും ഉള്‍പ്പടെ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെയാണ് വീടിന് സമീപം ഷൈജുവിനെ മരിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം ഉപേക്ഷിച്ചതായാണ് പോലീസ് നിഗമനം.
പോലീസ് നടത്തിയ പരിശോധനയിൽ ഷൈജുവിന്റെ ശരീരത്തിൽ നിരവധി മുറിവുകൾ കണ്ടെത്തി. വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു. കൊല്ലപ്പെട്ട ഷൈജു ഇന്നലെ രാത്രി പോസ്റ്റർ ഒട്ടിക്കാൻ ഇറങ്ങിയതായിരുന്നു. പിന്നീട് കാണുന്നത് ഷൈജുവിന്റെ മൃതദേഹം പോസ്റ്ററുകൾ കൊണ്ട് പൊതിഞ്ഞ നിലയിലാണ്.
കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയമല്ലെന്നാണ് പൊലീസ് പറയുന്നത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് കോട്ടയം ബിഎസ്പി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.