Click to learn more 👇

എനിക്കും സഹോദരിക്കുമൊപ്പം ലൈംഗിക ബന്ധത്തിലേര്‍പ്പെടണമെന്ന് താത്പര്യം പ്രകടിപ്പിച്ചു , നെയ്മര്‍ക്കെതിരെ ആരോപണവുമായി മോഡല്‍


സാവോ പോളോ: ബ്രസീലിന്റെ സൂപ്പര്‍താരം നെയ്‌മറിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച്‌ മോഡല്‍. അഡല്‍ട്ട് ഓണ്‍ലി ഫാന്‍സ് മോഡലും മുന്‍ വോളിബോള്‍ താരവുമായ കീ ആല്‍‌വ്സാണ് ആരോപണവുമായി രംഗത്ത് വന്നത്.

സ്പാനിഷ് മാദ്ധ്യമമാണ് വാര്‍ത്ത പുറത്തുവിട്ടത്. നെയ്മര്‍ ലൈംഗിക താത്പര്യത്തോടെ സമീപിച്ചെന്നാണ് കീ ആല്‍വ്‌സ് പറയുന്നത്. തനിക്കും സഹോദരിക്കുമൊപ്പം ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ താത്പര്യം പ്രകടിപ്പിച്ചെന്നും മോഡല്‍ വെളിപ്പെടുത്തി. റിയാലിറ്റി ഷോയിലായിരുന്നു കീ ആല്‍‌വ്സ് ആരോപണമുന്നയിച്ചത്. എന്നാല്‍ നെയ്‌മറിന്റെ ആവശ്യം നിരസിച്ചതായും അവര്‍ വ്യക്തമാക്കി.

ബ്രസീലിന്റെ മുന്‍ വോളിബാള്‍ താരമായിരുന്ന കീ ആല്‍വ്‌സ് മാസങ്ങള്‍ക്ക് മുമ്ബാണ് ഓണ്‍ലി ഫാന്‍സ് മോഡല്‍ ആകുന്നത്. വോളിബാളില്‍ നിന്ന് ലഭിക്കുന്നതിനെക്കാള്‍ 50 ഇരട്ടിയിലധികം വരുമാനം ഇതില്‍ നിന്ന് ലഭിക്കുന്നുണ്ടെന്ന് അവര്‍ നേരത്തെ പറഞ്ഞിരുന്നു. കീ ആല്‍വ്സിന്റെ സഹോദരിയും വോളിബോള്‍ താരമാണ്. വൊലെയ് വിനീഡോ കണ്‍ട്രി ക്ലബിലാണ് സഹോദരി കെയ്റ്റ് കളിക്കുന്നത്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.