വീഡിയോ പുറത്തുവന്നതിന് പിന്നാലെ തന്നെ ജാപ്പനീസ് എംബസിയുമായി ബന്ധപ്പെട്ടെന്നും വിഷയത്തിൽ പരാതികളൊന്നും ഇതുവരെ എംബസിയിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അറിയിച്ചതായും ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സഞ്ജയ് കുമാർ സെയ്ൻ പിടിഐയോട് പറഞ്ഞു. പ്രതികൾ സംഭവം സമ്മതിച്ചതായും തുടരന്വേഷണത്തിന്റെ ഭാഗമായി വീഡിയോ പരിശോധിച്ച് വരികയാണെന്ന് അദ്ദേഹം പറഞ്ഞു.
ഡൽഹിയിൽ പഹാർഗഞ്ചിൽ താമസിച്ചിരുന്ന ജാപ്പനീസ് വിനോദസഞ്ചാരിയാണ് ആക്രമണത്തിന് ഇരയായത്. യുവതി ഇപ്പോൾ ബംഗ്ലാദേശിലേക്ക് പോയതായി പോലീസ് അറിയിച്ചു. എന്നാൽ
“ജാപ്പനീസ് യുവതിയോട് മോശമായി പെരുമാറിയതുമായി ബന്ധപ്പെട്ട പരാതികളൊന്നും പഹർഗഞ്ച് പോലീസ് സ്റ്റേഷനിൽ ലഭിച്ചിട്ടില്ലെന്നും പെൺകുട്ടിയുടെ ഐഡന്റിറ്റിയും സംഭവത്തെക്കുറിച്ചുള്ള വിശദാംശങ്ങളും മനസിലാക്കാൻ സഹായം അഭ്യർത്ഥിച്ച് ജാപ്പനീസ് എംബസിക്ക് ഇമെയിൽ അയച്ചിട്ടുണ്ടന്നും പോലീസ് പറഞ്ഞു.
പിടിയിലായ പ്രതികൾക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. മൂവരും പഹർഗഞ്ചിന്റെ സമീപ പ്രദേശത്തെ താമസക്കാരാണ്. തെളിവിന്റെയും പെൺകുട്ടിയുടെ പരാതിയുടെയും അടിസ്ഥാനത്തിൽ മറ്റ് നിയമനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
അതേസമയം വീഡിയോ പരിശോധിച്ച് കുറ്റവാളികളെ അറസ്റ്റ് ചെയ്യാൻ ഡൽഹി പോലീസിന് നോട്ടീസ് നൽകുന്നതായി ഡൽഹി വനിതാ കമ്മീഷൻ (ഡിസിഡബ്ല്യു) ചെയർപേഴ്‌സൺ സ്വാതി മലിവാൾ പറഞ്ഞു. വീഡിയോ ശ്രദ്ധയിൽപ്പെടുത്തി ദേശീയ വനിതാ കമ്മീഷൻ ട്വീറ്റ് ചെയ്തു. സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ഡൽഹി പോലീസിനോട് ആവശ്യപ്പെട്ടു.
For those who were against the #BHARATMATRIMONY Holi campaign. A Japanese tourist in India. Imagine your sister, mother or wife being treated like this in another county? Maybe you will understand then. pic.twitter.com/VribIpXBab