ശാസ്ത്രി പാര്‍ക്കിലെ വീട്ടിലാണ് ആറുപേരെ മരിച്ചനിലയില്‍ കണ്ടെത്തിയതെന്ന് നോര്‍ത്ത് ഈസ്റ്റ് ജില്ലാ ഡി സി പി അറിയിച്ചു.
രാത്രി ഉറങ്ങാന്‍ കിടക്കുമ്ബോഴാണ് കൊതുകുതിരി കത്തിച്ചതെന്നാണ് വിവരം. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന രണ്ട് കുടുംബാംഗങ്ങള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. രാവിലെ വിവരമറിഞ്ഞയുടന്‍ പൊലീസ് സ്ഥലത്തെത്തുകയും എട്ട് പേരെയും ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. എന്നാല്‍ അപ്പോഴേക്കും ആറ് പേര്‍ മരിച്ചിരുന്നു.
'രാത്രി വീടിന്റെ വാതിലുകളും ജനലുകളുമെല്ലാം അടച്ചിട്ടിരിക്കുകയായിരുന്നു. ഇതോടെ പുക വീടിനുള്ളില്‍ നിറഞ്ഞു. ഉറക്കത്തിനിടയില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചതാണ് ആറ് പേരുടെയും മരണകാരണം.' - പൊലീസ് പറഞ്ഞു. ചികിത്സയിലുള്ളവരുടെ ആരോഗ്യനില ഗുരുതരമാണോയെന്ന് വ്യക്തമല്ല.