Click to learn more 👇

സിനിമയിൽ കണ്ട രംഗം അനുകരിച്ച് യുവാക്കൾ; ഓടുന്ന കാറിൽ നിന്ന് നോട്ടുകെട്ടുകൾ വലിച്ചെറിഞ്ഞ് യുവാക്കൾ; വീഡിയോ കാണാം


ഗുരുഗ്രാം ∙ ഓടുന്ന കാറില്‍ നിന്നും കറന്‍സി നോട്ടുകൾ എറിയുന്ന യുവാവിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. 

ഹരിയാനയിലെ ഗുരുഗ്രാമിലാണു സംഭവം. ഹിന്ദി വെബ്സീരിസായ ‘ഫർസി’യിലെ രംഗം യുവാക്കൾ പുനരാവിഷ്കരിക്കുകയായിരുന്നുവെന്നു പൊലീസ് പറയുന്നു. നോട്ടുകൾ എറിഞ്ഞയാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇയാൾക്കെതിരെ കേസ് റജിസ്റ്റർ ചെയ്തെന്നും എസിപി വികാസ് കൗശിക് അറിയിച്ചു.

നടൻ ഷാഹിദ് കപൂറും സുഹൃത്തും പൊലീസിൽനിന്നു രക്ഷനേടാനായി തിരക്കേറിയ റോഡിൽ നോട്ടുകൾ എറിയുകയും അതു പെറുക്കാനായി ജനങ്ങൾ തടിച്ചുകൂടി ട്രാഫിക് പ്രശ്നം ഉണ്ടാകുന്നതും ഫർസിയിൽ കാണിക്കുന്നുണ്ട്. സമാനമായ രീതിയിൽ തന്നെയാണു യുവാക്കളും ചെയ്യാൻ ശ്രമിച്ചത്. ഒരാൾ കാറോടിക്കുകയും മുഖമറച്ച മറ്റയാൾ തുറന്ന ഡിക്കിയിൽ ഇരുന്ന് വഴി പണം എറിയുന്നതും വിഡിയോയിൽ വ്യക്തമാണ്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.