Click to learn more 👇

ഭാര്യ പുരുഷസുഹൃത്തിനൊപ്പം പോയി; കാമുകന്‍റെ ഭാര്യയെ വിവാഹം ചെയ്ത് ഭര്‍ത്താവിന്‍റെ പ്രതികാരം


പട്ന: കാമുകനൊപ്പം ഭാര്യ പോയതിന്റെ ദേഷ്യത്തിൽ ഭർത്താവ് കാമുകന്റെ ഭാര്യയെ വിവാഹം കഴിച്ചു.

  ബിഹാറിലെ ഖഗാരിയ ജില്ലയിലാണ് സംഭവം.

2009ലാണ് നീരജും റൂബി ദേവിയും വിവാഹിതരായത്. ഇവർക്ക് നാല് കുട്ടികളുണ്ട്.  എന്നാൽ കുറച്ച് വർഷങ്ങൾക്ക് ശേഷം മുകേഷുമായി ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് നീരജ് കണ്ടെത്തി. 2023 ഫെബ്രുവരിയിൽ റൂബിയും മുകേഷും വിവാഹിതരായി. താമസിയാതെ, നീരജ് അവരുടെ വിവാഹത്തെക്കുറിച്ച് അറിയുകയും ഭാര്യയെ തട്ടിക്കൊണ്ടുപോയതിന് മുകേഷിനെതിരെ ലോക്കൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു.  

ഗ്രാമപഞ്ചായത്ത് പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും ആദ്യ വിവാഹത്തിൽ രണ്ട് കുട്ടികളുള്ള മുകേഷ് വിസമ്മതിക്കുകയും അന്നുമുതൽ ഒളിവിലായിരുന്നുവെന്നും നീരജ് പറഞ്ഞു. തുടർന്ന് മുകേഷിന്റെ ഭാര്യയെ വിവാഹം കഴിക്കാൻ നീരജ് തീരുമാനിച്ചു.  മുകേഷിന്റെ ഭാര്യയുടെ പേരും റൂബി എന്നാണ്.

ഫെബ്രുവരിയിൽ തന്നെ ഗ്രാമത്തിലെ ക്ഷേത്രത്തിൽ വച്ചാണ് ഇരുവരും വിവാഹിതരായത്. റൂബിയുടെ വീട്ടുകാരും ഈ ബന്ധം അംഗീകരിച്ചു. വിചിത്രമായ വിവാഹ വാർത്ത സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. മുകേഷിന്റെ ഭാര്യയെ വിവാഹം കഴിക്കാനാണ് നീരജ് പദ്ധതിയിട്ടിരുന്നതെന്നും ചിലർ അഭിപ്രായപ്പെട്ടു. 

വിവാഹിതര്‍ പരസ്പരം ഒളിച്ചോടുന്നു, ഇവിടെ ഞാന്‍ ഇപ്പോഴും അവിവാഹിതനാണ്..എന്ന തരത്തിലുള്ള രസകരമായ കമന്‍റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.