Click to learn more 👇

പാര്‍ക്കില്‍ ആണ്‍ സുഹൃത്തിനൊപ്പമിരുന്നപ്പോള്‍ സദാചാര പൊലീസ് ചമഞ്ഞെത്തിയയാള്‍, സുഹൃത്ത് പോയപ്പോള്‍ സംഘമായെത്തി യുവതിയെ ബലാത്സംഗം ചെയ്തു


ബംഗളൂരു : പാര്‍ക്കില്‍ നിന്നും യുവതിയെ ബലമായി കാറിലേക്ക് വലിച്ചു കയറ്റി നാലംഗ സംഘം ബലാത്സംഗം ചെയ്തു. ബംഗളൂരുവിലെ കോറമംഗലയിലെ നാഷണല്‍ ഗെയിംസ് വില്ലേജ് പാര്‍ക്കിലാണ് സംഭവം.

മാര്‍ച്ച്‌ 25നാണ് യുവതി ആണ്‍സുഹൃത്തിനൊപ്പം പാര്‍ക്കിലെത്തിയത്. രാത്രി വൈകി ഇരുവരും സംസാരിച്ചിരിക്കവെ അജ്ഞാതനായ ഒരാളെത്തി യുവതിയെയും സുഹൃത്തിനെയും ഭീഷണിപ്പെടുത്തി.

യുവതിയുടെ സുഹൃത്ത് ഇവിടെ നിന്നും പോയ ശേഷം, പാര്‍ക്കിന് പുറത്ത് കാത്തിരുന്ന അജ്ഞാതന്‍ മൂന്ന് സുഹൃത്തുക്കളെയും കൂട്ടിയെത്തി യുവതിയെ ബലമായി വാഹനത്തിലേക്ക് വലിച്ചു കയറ്റി. 

തുടര്‍ന്ന് ഓടുന്ന വാഹനത്തില്‍ വച്ച്‌ യുവതി ബലാത്സംഗത്തിന് ഇരയാവുകയായിരുന്നു. പുലര്‍ച്ചയോടെ ശാരീരികമായി അവശയായ യുവതിയെ അവരുടെ വീടിന് സമീപത്തായി അക്രമിസംഘം ഇറക്കിവിട്ടു. സംഭവത്തെ കുറിച്ച്‌ പൊലീസില്‍ പരാതിപ്പെട്ടാല്‍ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

അക്രമിസംഘത്തിന്റെ ഭീഷണി വകവയ്ക്കാതെ യുവതി പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. അന്വേഷണത്തില്‍ അക്രമം നടത്തിയ നാല് പേരെയും അറസ്റ്റ് ചെയ്തതായി ബംഗളൂരു പൊലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സി കെ ബാബ പറഞ്ഞു. അക്രമത്തിന് ഇരയായ യുവതി ഹോസ്പിറ്റലില്‍ ചികിത്സയിലാണെന്നും പൊലീസ് അറിയിച്ചു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.