Click to learn more 👇

പ്ലസ്ടു വിദ്യാര്‍ഥിനിക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച സ്കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍


കോഴിക്കോട്: പ്ലസ്ടു വിദ്യാര്‍ഥിനിക്ക് മൊബൈല്‍ ഫോണില്‍ അശ്ലീല സന്ദേശങ്ങള്‍ അയച്ച സ്കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍.

വടകര മടപ്പള്ളി ഹയര്‍ സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പല്‍ ഓര്‍ക്കാട്ടേരി സ്വദേശി പൊതുവാടത്തില്‍ കെ.കെ.ബാലകൃഷ്ണന്‍ (53) ആണ് അറസ്റ്റിലായത്. ഇയാളുടെ വാട്സ് ആപ്പ് സന്ദേശങ്ങള്‍ നേരത്തെ പുറത്തു വന്നിരുന്നു. ചോമ്ബാല പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

പൊലീസ് എത്തിയപ്പോള്‍ സ്ഥലത്ത് നാട്ടുകാര്‍ സംഘടിച്ചത് സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു. കുട്ടിയുടെ പരാതിയില്‍ പോക്സോ വകുപ്പ് ചുമത്തിയാണ് പ്രിന്‍സിപ്പലിനെ അറസ്റ്റ് ചെയ്തത്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.