Click to learn more 👇

എറണാകുളത്ത് 29കാരി പിടിയില്‍; ഫ്ലാറ്റില്‍ നിന്ന് കണ്ടെത്തിയത് 52ഗ്രാം എംഡിഎംഎ


കൊച്ചി: എറണാകുളത്ത് എംഡി എം എയുമായി യുവതി പിടിയില്‍. തിരുവനന്തപുരം സ്വദേശി അഞ്ജു കൃഷ്ണയാണ് പൊലീസ് പിടിയിലായത്.

ഇവരുടെ ഫ്ലാറ്റില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ 52ഗ്രാം എം ഡി എം എ കണ്ടെടുത്തു. ഇടപ്പള്ളിയിലെ ഫ്ലാറ്റില്‍ നിന്നാണ് ലഹരി മരുന്ന് കണ്ടെത്തിയത്.

സംഭവത്തില്‍ അഞ്ജു കൃഷ്ണയുടെ അറസ്റ്റ് രേഖപ്പെടുത്തി. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിയാണ് പിടിയിലായ അഞ്ജു(29). കാസര്‍കോട് സ്വദേശിയായ സമീറിനൊപ്പമാണ് അഞ്ജു കൃഷ്ണ താമസിച്ചിരുന്നത്. 

ഇവരുടെ ഫ്ലാറ്റിലാണ് കൊച്ചി സിറ്റി പൊലീസിന്റെ നാര്‍ക്കോട്ടിക് സെല്ലും തൃക്കാക്കര പൊലീസും ചേര്‍ന്നാണ് പരിശോധന നടത്തിയത്. സമീറിനായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.