വീട്ടുകാര്‍ അറിയിച്ചതിനെ തുടന്ന് കുമളി പോലീസെത്തി അമ്മയെയും കുഞ്ഞിനെയും പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രായപൂര്‍ത്തിയാകാത്ത സഹപാഠിക്ക് വേണ്ടി പോലീസ് തിരച്ചില്‍ തുടങ്ങി.
ഇന്ന് രാവിലെയാണ് പതിനാറുകാരിയായ സ്കൂള്‍ വിദ്യാര്‍ത്ഥിനി വീട്ടില്‍ പ്രസവിച്ചത്. ഇന്ന് കുട്ടി സ്ക്കൂളില്‍ പോയിരുന്നില്ല. ശാരീരികമായി വയ്യെന്നാണ് കുട്ടി വീട്ടില്‍ പറഞ്ഞത്.
തുടര്‍ന്ന് കുട്ടി വീട്ടില്‍ പ്രസവിക്കുകയായിരുന്നു. പെണ്‍കുട്ടി ഗര്‍ഭിണിയായിരുന്നുവെന്ന കാര്യം വീട്ടുകാര്‍ക്ക് അറിയില്ലായിരുന്നുവെന്നാണ് സൂചന. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വിവരം പൊലീസില്‍ വിളിച്ച് അറിയിക്കുകയായിരുന്നു.
പൊലീസ് സ്ഥലത്തെത്തി, പെണ്‍കുട്ടിയെയും നവജാതശിശുവിനെയും ഉടന്‍ തന്നെ പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അമ്മയ്ക്കും കുഞ്ഞിനും മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. തുടര്‍ന്ന് പൊലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.
സ്‌കൂളില്‍ കഴിഞ്ഞ വര്‍ഷം വരെ ഒപ്പം പഠിച്ചിരുന്ന കുമളി ഒട്ടകത്തല സ്വദേശിയുമായി പെണ്‍കുട്ടി സ്നേഹത്തിലായിരുന്നു. ഇയാളുടേതാണ് കുഞ്ഞെന്നാണ് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുള്ളത്. ഇയാളും പ്രായപൂര്‍ത്തിയാകാത്തയാളാണ്. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സഹപാഠിയായ ആണ്‍കുട്ടിക്കുവേണ്ടി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.