ഞായറാഴ്ചയാണ് മുരളീധരനെതിരെ ഐ ടി ആക്‌ട് പ്രകാരം പൊലീസ് കേസെടുത്തത്. നാനൂറോളം സ്‌ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. തുടര്‍ന്ന് കൂത്തുപറമ്ബ് സി പി എം ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് മുരളീധരനെ പുറത്താക്കിയിരുന്നു.
പരിസരവാസികളായ സ്‌ത്രീകളുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ നിന്നെടുത്ത ചിത്രങ്ങളും മോര്‍ഫ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്തതായി പരാതികള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് പൊലീസ് മുരളീധരനെതിരെ നടപടിയെടുത്തത്.