Click to learn more 👇

പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ മരണം: ആത്മഹത്യാക്കുറിപ്പില്‍ ബസ് കണ്ടകറെ കുറിച്ച്‌ പരാമര്‍ശം, യുവാവിനെ കസ്റ്റഡിയിലെടുത്ത് പോലീസ്


കാസര്‍ഗോഡ്: പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ ബസ് കണ്ടക്ടര്‍ കസ്റ്റഡിയില്‍. കാസര്‍ഗോഡ് ബന്തടുക്ക മലാംകുണ്ട് സ്വദേശിനിയും പ്ലസ് ടു വിദ്യാര്‍ഥിനി സുരണ്യയുടെ മരണവുമായി ബന്ധപ്പെട്ടാണ് ബസ് കണ്ടക്ടറായ യുവാവിനെ കസ്റ്റഡിയിലെടുത്തത്.

കിടപ്പുമുറിയിലെ അയലില്‍ കയര്‍ കെട്ടി തൂങ്ങിയ നിലയിലായിരുന്നു സുരണ്യയുടെ മൃതദേഹം കണ്ടെത്തിയത്.

സുരണ്യയുടെ ആത്മഹത്യക്കുറിപ്പില്‍ ബസ് കണ്ടക്‌റുടെ പേര് പരാമര്‍ശിച്ചിരുന്നു. സുരണ്യയുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു. ആയുര്‍വേദ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് നടത്തുന്ന മാതാവ് സുജാത വൈകിട്ട് ജോലി കഴിഞ്ഞ് എത്തിയപ്പോഴാണ് മകളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച പരീക്ഷ ഇല്ലാത്തതിനാല്‍ പെണ്‍കുട്ടി വീട്ടില്‍ തന്നെയായിരുന്നു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.